നിയമസഭയില്‍ പിണറായി വിജയനെ നേരിടാന്‍ കെ.കെ.രമ; കാത്തിരിക്കുന്നത് വന്‍ രാഷ്ട്രീയപ്പോര്

Webdunia
തിങ്കള്‍, 3 മെയ് 2021 (15:20 IST)
ഭരണപക്ഷ സാമാജികരുടെ നിരയില്‍ ഒന്നാമനായി പിണറായി വിജയന്‍ ഇരിക്കുന്ന നിയമസഭയിലേക്ക് കെ.കെ.രമയും എത്തുമ്പോള്‍ കാത്തിരിക്കുന്നത് വന്‍ രാഷ്ട്രീയപ്പോര്. വടകരയില്‍ ഇടതുപക്ഷത്തിന്റെ ജയം ഉറപ്പിക്കാന്‍ അരയും തലയും മുറുക്കി ഒന്നാമതുണ്ടായിരുന്നു പിണറായി വിജയന്‍. പക്ഷേ, രമയ്ക്ക് മുന്നില്‍ തോറ്റു പോയി. 
 
ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പിണറായി വിജയനെയും സിപിഎമ്മിനെയും രൂക്ഷമായി കടന്നാക്രമിച്ചിരുന്നു കെ.കെ.രമ. നിയമസഭയിലും ഈ പോരാട്ടം തുടരുമെന്ന് ഉറപ്പാണ്. താനല്ല, ചന്ദ്രശേഖരന്‍ തന്നെയാണ് വടകരയില്‍ ജയിച്ചതെന്ന രമയുടെ പ്രസ്താവനയും അതോടൊപ്പം ചേര്‍ത്തുവായിക്കണം. 
 
യുഡിഎഫ് പിന്തുണയോടെയാണ് വടകരയില്‍ കെ.കെ.രമ ജയിച്ചത്. രമയെ പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം വിജയം കണ്ടു. 7,491 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രനെ രമ തോല്‍പ്പിച്ചത്. 2016 ല്‍ 9,511 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.കെ.നാണു ജയിച്ച മണ്ഡലമാണ് വടകര. ടി.പി.ചന്ദ്രശേഖരന്‍ വധത്തിനു പിന്നാലെയാണ് വടകരയിലെ എല്‍ഡിഎഫ് ആധിപത്യത്തിനു തിരിച്ചടി നേരിടാന്‍ തുടങ്ങിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തദ്ദേശ തിരെഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പനയില്ല

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

Imran Khan: ഇമ്രാന്‍ ഖാന്‍ സുരക്ഷിതനെന്ന് ജയില്‍ അധികൃതര്‍; വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

വിമത സ്ഥാനാര്‍ത്ഥിക്ക് വധഭീഷണി മുഴക്കിയ സിപിഎം നേതാവിനെതിരെ കേസ്

അടുത്ത ലേഖനം
Show comments