Webdunia - Bharat's app for daily news and videos

Install App

മലയാളി വിദ്യാർത്ഥിനി ക്രൂരമായി റാഗിങിനിരയായ സംഭവം; അടിയന്തിരമായി ഇടപെടുമെന്ന് മന്ത്രി കെകെ ഷൈലജ

കർണാടകയിലെ ഗുൽബർഗയിലുള്ള നഴ്സിങ് കോളജിൽ മലയാളി വിദ്യാർത്ഥിനി ക്രൂരമായി റാഗിങിന് ഇരയായ സംഭവത്തിൽ അടിയന്തിരമായി ഇടപെടുമെന്ന് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി കെ കെ ഷൈലജ അറിയിച്ചു.

Webdunia
ചൊവ്വ, 21 ജൂണ്‍ 2016 (12:01 IST)
കർണാടകയിലെ ഗുൽബർഗയിലുള്ള നഴ്സിങ് കോളജിൽ മലയാളി വിദ്യാർത്ഥിനി ക്രൂരമായി റാഗിങിന് ഇരയായ സംഭവത്തിൽ അടിയന്തിരമായി ഇടപെടുമെന്ന് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി കെ കെ ഷൈലജ അറിയിച്ചു.
 
കര്‍ണാടക സര്‍ക്കാരുമായി ഇത് സംബന്ധിച്ച് ബന്ധപ്പെടുമെന്ന് മന്ത്രി അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ആഭ്യന്തര വകുപ്പും മുഖ്യമന്ത്രി പിണറായി വിജയനുമായി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
 
എടപ്പാള്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി അശ്വതിയാണ് ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്നത്. മലയാളികളായ സീനിയര്‍ വിദ്യാര്‍ത്ഥികളാണ് റാഗ് ചെയ്തത്. റാഗ് ചെയ്ത സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ കക്കൂസ് വൃത്തിയാക്കുന്ന ലായനി കുടിപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അന്നനാളം വെന്തുരുകിയ നിലയിലാണ്. 
 
അതേസമയം, പെണ്‍കുട്ടിക്ക് ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായവും നല്‌കാമെന്ന് മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി. മെഡിക്കല്‍ കോളജിലെ മുഴുവന്‍ ചികിത്സാചിലവും സര്‍ക്കാര്‍ വഹിക്കുന്നതായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരോഗ്യ പ്രശ്‌നങ്ങളുണ്ട്, തോന്നിയതൊക്കെ പറയുന്നു; സുധാകരനെതിരെ നേതാക്കള്‍ ഹൈക്കമാന്‍ഡിനോടു പരാതിപ്പെട്ടിരുന്നു

Donald Trump: ഇന്ത്യ - പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍; ക്രെഡിറ്റെടുത്ത് ട്രംപ്, എട്ടുകാലിമമ്മൂഞ്ഞെന്ന് സോഷ്യല്‍ മീഡിയ

India vs Pakistan: സ്വസ്ഥം, ശാന്തം; വെടിനിര്‍ത്തല്‍ കരാര്‍ പാലിച്ച് പാക്കിസ്ഥാന്‍

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

അടുത്ത ലേഖനം
Show comments