Webdunia - Bharat's app for daily news and videos

Install App

യുഡിഎഫിൽ അവഗണന നേരിടുന്നതായി മാണി പറഞ്ഞിട്ടില്ലെന്ന് സുധീരന്‍; പഠിച്ചിട്ട് പറയാമെന്ന് ഉമ്മന്‍ചാണ്ടി

മാണിയെ യുഡിഎഫില്‍ നിലനിര്‍ത്തണമെന്ന് മുസ് ലിം ലീഗ്

Webdunia
ശനി, 6 ഓഗസ്റ്റ് 2016 (19:42 IST)
കോൺഗ്രസിനോടും ഇടതുപക്ഷത്തോടും സമദൂരം പാലിക്കുമെന്ന കേരളാ കോൺഗ്രസ് എം ചെയർമാൻ കെഎം മാണിയുടെ നിലപാടിനോട് പഠിച്ചിട്ടു പ്രതികരിക്കാമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇത്രയും കാലം കൂടെനിന്ന പാർട്ടിയാണല്ലോ. എന്തെങ്കിലും പറയുമ്പോൾ പഠിച്ചിട്ടു പറയണമല്ലോ എന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

മാണിയെ യുഡിഎഫില്‍ നിലനിര്‍ത്തണമെന്ന് മുസ് ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ എംപി പ്രതികരിച്ചു. പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കുകയാണ് വേണ്ടത്. തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു,

യുഡിഎഫ് വിടുന്നുവെന്ന മാണിയുടെ സൂചനയെക്കുറിച്ച് പ്രതികരണം നടത്താൻ കെപിസിസി അധ്യക്ഷൻ വിഎം സുധീരന്‍ മടിച്ചു. കേരള കോൺഗ്രസ്–എമ്മിന്റെ അന്തിമ തീരുമാനം അറിഞ്ഞശേഷം പ്രതികരിക്കാം. ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ലെന്നും യുഡിഎഫിൽ എന്തെങ്കിലും അവഗണന നേരിടുന്നതായി മാണി തന്നോട് പറഞ്ഞിട്ടില്ലെന്നും സൂധീരൻ കൂട്ടിച്ചേർത്തു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പുരുഷ സുഹൃത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധം; തിരുവനന്തപുരത്ത് 50കാരി ആത്മഹത്യ ചെയ്തു

ലോകത്തിലെ ആദ്യത്തെ എഐ ഡോക്ടര്‍ ക്ലിനിക് സൗദി അറേബ്യയില്‍ തുറന്നു

മലപ്പുറത്ത് നിപ ഭീതി ഒഴിയുന്നു; രണ്ടുപേരുടെ സാമ്പിള്‍ പരിശോധനാഫലം കൂടി നെഗറ്റീവ്

പാക്കിസ്ഥാന് നിര്‍ണായകവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ കൈമാറി: യൂട്യൂബറായ യുവതിയുള്‍പ്പെടെ ആറു പേര്‍ പിടിയില്‍

കളമശ്ശേരിയില്‍ കാറില്‍ നിന്നിറങ്ങവേ മിന്നലേറ്റ് 50 കാരിക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments