Webdunia - Bharat's app for daily news and videos

Install App

കഴിഞ്ഞദിവസം യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസൌകര്യം ഉള്ളതിനാല്‍; അടുത്ത യു ഡി എഫ് യോഗത്തില്‍ സൌകര്യമുണ്ടെങ്കില്‍ പങ്കെടുക്കുമെന്നും കെ എം മാണി

കഴിഞ്ഞദിവസം യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസൌകര്യം ഉള്ളതിനാല്‍; അടുത്ത യു ഡി എഫ് യോഗത്തില്‍ സൌകര്യമുണ്ടെങ്കില്‍ പങ്കെടുക്കുമെന്നും കെ എം മാണി

Webdunia
ചൊവ്വ, 26 ജൂലൈ 2016 (12:14 IST)
തിങ്കളാഴ്ച നടന്ന യു ഡി എഫ് യോഗത്തില്‍ താന്‍ പങ്കെടുക്കാതിരുന്നത് അസൌകര്യം മൂലമാണെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ എം മാണി. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കക്ഷിനേതാവെന്ന നിലയില്‍ യു ഡി എഫ് യോഗത്തില്‍ പോകാന്‍ അസൌകര്യം ഉണ്ടായി. അടുത്തദിവസം നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ സൌകര്യമുണ്ടെങ്കില്‍ പങ്കെടുക്കുമെന്നും മാണി വ്യക്തമാക്കി. ചരല്‍ക്കുന്നിലെ പാര്‍ട്ടി ക്യാമ്പിനു ശേഷമായിരിക്കും ഇനി യു ഡി എഫ് യോഗത്തില്‍ പങ്കെടുക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.
 
കഴിഞ്ഞദിവസം യു ഡി എഫ് യോഗത്തില്‍ പങ്കെടുക്കില്ല എന്ന കാര്യം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും അറിയിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ചരല്‍ക്കുന്നില്‍ നടക്കുന്ന പാര്‍ട്ടി ക്യാമ്പിനു ശേഷം യു ഡി എഫ് യോഗത്തില്‍ പങ്കെടുക്കാമെന്നാണ് തീരുമാനം. ഇക്കാര്യം യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചനെ അറിയിച്ചിട്ടുണ്ടെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.
 
കഴിഞ്ഞദിവസം നടന്ന യു ഡി എഫ് കക്ഷിനേതാക്കളുടെ യോഗം കേരള കോണ്‍ഗ്രസ് എം ബഹിഷ്കരിച്ചിരുന്നു. ബാര്‍ കോഴ വിഷയത്തിൽ കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ വീണിരിക്കെ, ഈ വിട്ടുനില്‍ക്കലിന് ഏറെ രാഷ്‌ട്രീയപ്രാധാന്യമുണ്ട്. കഴിഞ്ഞ മുന്നണിയോഗത്തിലും കെ എം മാണി പങ്കെടുത്തിരുന്നില്ലെങ്കിലും പാര്‍ട്ടി പ്രതിനിധിയെ അയച്ചിരുന്നു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തിനും സർക്കാരിനുമൊപ്പം, തുർക്കിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചെന്ന് ജാമിയ മില്ലിയ സർവകലാശാല

ഭാവന കൂട്ടി പറഞ്ഞതാണ്; വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

വനിതാ അഭിഭാഷകയെ മര്‍ദിച്ച കേസ്: അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പിടിയില്‍

വയോജനങ്ങളുടെ സമഗ്രക്ഷേമം ലക്ഷ്യം, ഈ സർക്കാർ പദ്ധതികളെ പറ്റി അറിയാമോ

മെട്രോ സ്റ്റേഷനുകളിലെ മഞ്ഞ ടൈലുകള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ

അടുത്ത ലേഖനം
Show comments