Webdunia - Bharat's app for daily news and videos

Install App

ഇടിച്ചു തെറിപ്പിച്ചു; ബോണറ്റില്‍ വീണ യുവാവുമായി കാര്‍ പാഞ്ഞത് 400 മീറ്റര്‍ - അന്വേഷണം ആരംഭിച്ച് പൊലീസ്

Webdunia
വെള്ളി, 23 ഓഗസ്റ്റ് 2019 (15:46 IST)
ഇടിച്ചുതെറിപ്പിച്ച ശേഷം ബോണറ്റിലേക്ക് വീണ യുവാവുമായി 400 മീറ്ററോളം ഓടിച്ചു പോയ കാര്‍ ഡ്രൈവര്‍ക്കായുള്ള അന്വേഷണം തുടരുന്നു. നിഷാന്ത് എന്ന യുവാവിനോടാണ് കാർ ഡ്രൈവർ ക്രൂരത കാട്ടിയത്.

തിങ്കളാഴ്‌ച വൈകിട്ട് നാലുമണിയോടെ കൊച്ചി മരോട്ടിച്ചോട് ജംഗ്‌ഷന് സമീപത്ത് വെച്ചായിരുന്നു നിഷാന്തിനെ കാര്‍ ഇടിച്ചത്. ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ യുവാവിനെ ഇടപ്പള്ളി പാതയിലൂടെ വൈറ്റില ഭാഗത്തേക്ക് പോയ കാര്‍ വന്നിടിച്ചു. ഇടയുടെ ആഘാതത്തില്‍ വീഴാന്‍ തുടങ്ങിയ നിഷാന്തിനെ കാര്‍ വിണ്ടും ഇടിച്ചതോടെ ഇയാള്‍ ബോണറ്റിലേക്ക് വീണു.

യുവാവ് ബോണറ്റിലേക്ക് വീണെങ്കിലും കാര്‍ നിര്‍ത്താന്‍ ഡ്രൈവര്‍ തയ്യാറായില്ല. ബോണറ്റില്‍ വീണ യുവാവുമായി 400 മീറ്ററോളമാണ് കാര്‍ അതിവേഗം സഞ്ചരിച്ചത്. പെട്ടെന്ന് ബ്രേക്ക് ചെയ്‌തപ്പോള്‍ നിഷാന്ത് റോഡിലേക്ക് തെറിച്ചു വീണു. റോഡില്‍ വീണ യുവാവിന്റെ കാലിലൂടെ കാര്‍ കയറിയിറങ്ങി. തുടര്‍ന്ന് കാര്‍ വൈറ്റില ഭാഗത്തേക്ക് ഓടിച്ചു പോയി.

നടുവിനും കാലിനും പരുക്കേറ്റ നിഷാന്ത് ആശുപത്രിയില്‍ ചികിത്സ തേടി. യുവാവിന്റെ പരാതി സ്വീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്‍ കണ്ടെത്താനായില്ല. അമിത വേഗത്തില്‍ കാര്‍ സഞ്ചരിച്ചതിനാല്‍ നമ്പര്‍ തിരിച്ചറിയാനും കഴിഞ്ഞില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും ചില വാഹങ്ങള്‍ നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പുകാലത്ത് നിങ്ങള്‍ ചെയ്യുന്ന ചില ചെറിയ കാര്യങ്ങള്‍ ഫ്രിഡ്ജ് കേടുവരുത്തും!

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം

അടുത്ത ലേഖനം
Show comments