Webdunia - Bharat's app for daily news and videos

Install App

പ്രധാനമന്ത്രിയുടെ സൗകര്യമാണ് നോക്കുന്നത്, പു​റ​ത്തു​വന്ന വാര്‍ത്തകള്‍ തെറ്റ്; കൊച്ചി മെട്രോയുടെ ഉദ്ഘാടന തിയതി നിശ്ചയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

കൊച്ചി മെട്രോ ഉദ്ഘാടനം: തിയതി നിശ്ചയിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി

Webdunia
വെള്ളി, 19 മെയ് 2017 (19:49 IST)
കൊച്ചി മെട്രോയുടെ ഉദ്​ഘാടനത്തി​​​ന്റെ തിയതി നിശ്​ചയിച്ചിട്ടില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ.  മെയ്​ മുപ്പതിനാണ്​ ഉദ്​ഘാടനമെന്ന വാർത്തകൾ തെറ്റാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ​ങ്കെടുക്കാൻ ഒരു തിയതിക്കായുള്ള ശ്രമമാണ്​ നടത്തുന്നത്​. അത്​ ലഭിച്ചതിന്​ ശേഷ​മേ ഉദ്​ഘാടനം തിയതി സംബന്ധിച്ച്​ അന്തിമ തീരുമാനം എടുക്കുകയുള്ളു എന്നും പിണറായി കൂട്ടിച്ചേർത്തു.

മെട്രോയുടെ ഉദ്​ഘാടനവുമായി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ തെ​റ്റി​ദ്ധാ​ര​ണ​യു​ടെ പു​റ​ത്താണ്. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊണ്ടുവരുകയെന്നതാണ് സംസ്ഥാനം ആഗ്രഹിക്കുന്നത്. അദ്ദേഹത്തെ ക്ഷണിച്ച് ഏപ്രില്‍ 11ന് കത്തയച്ചുവെങ്കിലും മറുപടിയൊന്നും ലഭിച്ചിട്ടില്ല. അ​ടു​ത്തു​ത​ന്നെ ഒ​രു തി​യ​തി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ്
അ​റി​യി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മെ​ട്രോ​യു​ടെ ഉ​ദ്ഘാ​ട​ക​നാ​യി പ്ര​ധാ​ന​മ​ന്ത്രി​യെ​യാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ തി​ര​ക്കു​ക​ൾ കാ​ര​ണം ഇ​തേ​വ​രെ ഉ​ദ്ഘാ​ട​ന​ദി​വ​സം തീ​രു​മാ​നി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

​നേരത്തെ ഈ മാസം മുപ്പതിന് കൊച്ചി മെട്രൊയുടെ ഉദ്ഘാടനം നടക്കുമെന്ന് സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടംകംപള്ളി സുരേന്ദ്രൻ വ്യക്​തമാക്കിയിരുന്നു. ഇതാണ് ഉദ്ഘാടനം സംബന്ധിച്ചുള്ള വിഷയങ്ങളില്‍ വിവാദമുണ്ടാകാന്‍ കാരണമായത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

കെട്ടിടങ്ങളും വീടുകളും വാടകയ്ക്ക് നല്‍കുമ്പോള്‍ ശ്രദ്ധിക്കുക; പുതിയ നിയമം അറിഞ്ഞിരിക്കണം

എസ്എസ്എല്‍സി സേ പരീക്ഷ ഈമാസം 28ന് ആരംഭിക്കും

പത്തുവയസുകാരിയെ ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിയെ കോടതി വളപ്പിലിട്ട് തല്ലി മാതാവ്; പ്രതിക്ക് 64 വര്‍ഷം കഠിന തടവ്

തൃശൂര്‍ അതിരൂപതയിലെ വൈദികന്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala Weather: എല്ലാ ജില്ലകളിലും മഴയ്ക്കു സാധ്യത; യെല്ലോ അലര്‍ട്ട് എട്ട് ജില്ലകളില്‍

അടുത്ത ലേഖനം
Show comments