Webdunia - Bharat's app for daily news and videos

Install App

വിറ്റത് 908 ടിക്കറ്റുകൾ മാത്രം, 3000 ഫ്രീ പാസുകളായിരുന്നു, കരുണ സംഗീത പരിപാടിയുടെ കണക്കുകൾ പുറത്തുവിട്ട് സംഘാടകർ

Webdunia
ബുധന്‍, 19 ഫെബ്രുവരി 2020 (20:49 IST)
കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച 'കരുണ' സംഗീത പരിപാടി 4000 ടിക്കറ്റുകൾ നൽകിയതിൽ 3000വും ഫ്രീ പാസുകൾ ആയിരുന്നു എന്ന് സംഘാടകർ. പരിപാടി സാമ്പത്തികമായി പരാജയമായിരുന്നുവെന്നാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ വ്യക്തമാക്കുന്നത്‍. ഫേസ്ബുക്ക്​ ലൈവിലൂടെയാണ് പരിപാടിയുടെ കണക്കുകൾ പുറത്തുവിട്ടത്. രേഖകള്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ വെബ്​സൈറ്റിലും പ്രദർശിപ്പിച്ചിട്ടുണ്ട്​.
 
4000 പേരാണ്​സംഗീതപരിപാടിക്കായി എത്തിയത്. ഇതില്‍ 3000 പേരും സൗജന്യപാസിലൂടെയാണ്​പരിപാടി കണ്ടത്​​. 908 ടിക്കറ്റുകൾ മാത്രമാണ് പരിപാടിക്ക്​ മുൻപ് വിറ്റു തീര്‍ന്നത്​. പരിപാടിയുടെ ദിവസം കൗണ്ടറിലൂടെയും കുറച്ച്‌​ ടിക്കറ്റുകള്‍ വിറ്റു. ടിക്കറ്റ്​ വില്‍പനയിലൂടെ ജിഎസ്​ടി കുറച്ച്‌​ ലഭിച്ചത് 6,021,93 രൂപ മാത്രമാണെന്ന്​ സംഘാടകരിലൊരാളായ സംഗീത സംവിധായകന്‍ ബിജിപാല്‍ വ്യക്തമാക്കി.
 
പരിപാടിയില്‍ നിന്ന്​ ലഭിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക്​നല്‍കുമെന്ന്​ പറഞ്ഞിരുന്നു. അതിനാലാണ്​ സ്റ്റേഡിയം സൗജന്യമായി നല്‍കിയത്​. പരിപാടിയുമായി ബന്ധപ്പെട്ട ബാധ്യതകള്‍ തീര്‍ത്തതിന്​ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്​ സംഭാവന നല്‍കാമെന്നായിരുന്നു ധാരണയെന്നും കൊച്ചി മ്യൂസിക്​ഫൗണ്ടേഷന്‍ അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്നര വയസ്സുകാരിയെ പുഴയിലേക്ക് എറിഞ്ഞു; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും

Kerala Weather: ചക്രവാതചുഴി, അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കാലവര്‍ഷം കേരളത്തിലേക്ക്, കുടയെടുക്കാന്‍ മറക്കല്ലേ !

പത്താം ക്ലാസ് പാഠപുസ്തകത്തില്‍ റോബോട്ടിക്‌സ് ഉള്‍പ്പെടുത്തി കേരളം; നിര്‍ബന്ധിത റോബോട്ടിക് വിദ്യാഭ്യാസം ഏര്‍പ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം

തിരുവനന്തപുരത്ത് 90 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലായ സഭവം: വില്ലനായത് ബട്ടര്‍ ചിക്കന്‍

ICSI CS എക്സിക്യൂട്ടീവ്, പ്രൊഫഷണൽ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്ത് : എങ്ങനെ ഡൗൺലോഡ് ചെയ്യാം?

അടുത്ത ലേഖനം
Show comments