Webdunia - Bharat's app for daily news and videos

Install App

കൊച്ചി ബിനാലെ മൂന്നാംലക്കം: ആദ്യദിനം ആയിരത്തിഅഞ്ഞൂറോളം സന്ദര്‍ശകര്‍

കൊച്ചി മുസിരിസ് ബിനാലെ

Webdunia
വ്യാഴം, 15 ഡിസം‌ബര്‍ 2016 (14:06 IST)
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാപ്രദര്‍ശനമായ കൊച്ചി ബിനാലെയുടെ മൂന്നാം ലക്കത്തില്‍ ആദ്യദിനം മുതല്‍ തന്നെ വന്‍ ജനത്തിരക്ക്. ആദ്യദിനത്തില്‍ മാത്രം ആയിരത്തി അഞ്ഞൂറോളം പേരാണ് ബിനാലെയുടെ വിവിധ വേദികളില്‍ പ്രദര്‍ശനം കാണാനെത്തിയത്. രണ്ടാംദിനമായ ഇന്നലെ(14-12-2016) ഉച്ചയോടെ എഴുന്നൂറോളം പേര്‍ പ്രദര്‍ശന വേദികളിലെത്തി. ഇതില്‍ പകുതിയിലേറെ വിദേശികളും സംസ്ഥാനത്തിന് വെളിയില്‍ നിന്നുള്ളവരുമാണ്.
 
പ്രശസ്ത സംവിധായകന്‍ ഷാജി എന്‍ കരുണ്‍‍, നോര്‍വീജിയന്‍ അമ്പാസിഡര്‍ നില്‍സ് റാഗ്നര്‍ കാംസ്വാഗ്, സബ് കളക്ടര്‍ അഥീല അബ്ദുള്ള തുടങ്ങിയ പ്രമുഖര്‍ ബിനാലെ സന്ദര്‍ശിച്ചു.
 
ബിനാലെ കേവലം മൂന്നാം ലക്കത്തിലേക്ക് കടക്കുമ്പോള്‍ തന്നെ ആസ്വാദകര്‍ കൂട്ടമായി പ്രദര്‍ശനം കാണാനെത്തുന്ന കാഴ്ച ആഹ്ലാദകരമാണെന്ന് ഷാജി എന്‍ കരുണ്‍ പറഞ്ഞു. രണ്ട് വര്‍ഷത്തെ ഇടവേളയിലാണ് ബിനാലെ നടക്കുന്നത്. എന്നിട്ടും ജനങ്ങള്‍ ബിനാലെയോട് കാണിക്കുന്ന ആവേശം അത്ഭുതകരമാണ്. കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ ബിനാലെ സുപ്രധാന സ്ഥാനം നേടിക്കഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 
വിദേശങ്ങളില്‍ കേരള ടൂറിസം അവതരിപ്പിച്ചിരുന്ന പരമ്പരാഗത മേഖലകള്‍ക്ക് പുറമെ മികച്ച പ്രമേയമായി കൊച്ചി ബിനാലെ മാറിയെന്ന് കേരള ടൂറിസം ഡയറക്ടര്‍ യു വി ജോസ് ഐ എ എസ് പറഞ്ഞു. നിലവാരമുള്ള വിദേശ സന്ദര്‍ശകര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് എത്തുന്നു എന്നതും ബിനാലെ കാലത്തിന്റെ പ്രത്യേകതയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
ഔദ്യോഗിക പ്രദര്‍ശനം ആരംഭിച്ച് രണ്ട് ദിവസം പിന്നിടുമ്പോള്‍ തന്നെ രാജ്യാന്തര തലത്തില്‍ കൊച്ചി ബിനാലെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു എന്നതിന്റെ ഉദാഹരണമാണ് ബിനാലെയില്‍ എത്തുന്ന വിദേശ സന്ദര്‍ശകര്‍. പ്രാദേശികവാസികളായ കലാസ്വാദകരും നിരവധി വിദ്യാര്‍ത്ഥികളും ബിനാലെ പ്രദര്‍ശനത്തെ മികച്ച ആവേശത്തോടെയാണ് വീക്ഷിക്കുന്നത്.
 
രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ആര്‍ട്ട് വിദ്യാര്‍ത്ഥികള്‍ ഉദ്ഘാടന ദിവസം മുതല്‍ തന്നെ ബിനാലെ വേദികളെ സജീവമാക്കി. ജമ്മുകശ്മീരില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ബിനാലെയുടെ പ്രദര്‍ശന വൈവിദ്ധ്യം ആസ്വദിക്കാനെത്തിയിട്ടുണ്ട്. കനത്ത മഴയുണ്ടായിരുന്ന ചൊവ്വാഴ്ച പോലും ടിക്കറ്റ് കൗണ്ടറില്‍ നീണ്ട നിര കാണാമായിരുന്നു.
 
സമകാലീന കലയെ അക്കാദമികമായി സമീപിക്കുന്നവരും ബിനാലെയുടെ ആദ്യ ദിനങ്ങളെ സമ്പന്നമാക്കി. അമര്‍ കണ്‍വര്‍‍, ഗാരി ഹില്‍ എന്നിവരുടെ ലെറ്റ്‌സ് ടോക്ക് സംഭാഷണങ്ങള്‍ക്ക് പവലിയന്‍ നിറഞ്ഞ് കേള്‍വിക്കാരുണ്ടായിരുന്നു. ചോദ്യോത്തരവേളയിലും കലയുടെ വിവിധ വശങ്ങളെക്കുറിച്ച് മികച്ച ചര്‍ച്ചയാണ് ഈ വേദികളില്‍ നടന്നത്.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കാര്‍ഡിയാക് ഫോബിയ കൂടുന്നു! ആശുപത്രികളില്‍ യുവക്കളെ കൊണ്ട് നിറയുന്നു

അമേരിക്കയിൽ വീണ്ടും മിന്നൽ പ്രളയം, ഇത്തവണ ന്യൂ മെക്സിക്കോയിൽ,3 മരണം, വൻ നാശനഷ്ടം

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു; മകന് സര്‍ക്കാര്‍ ജോലി നല്‍കും

ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി പത്ത് ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹാര്‍ജി

അടുത്ത ലേഖനം
Show comments