Webdunia - Bharat's app for daily news and videos

Install App

മയക്കുമരുന്ന് നൽകി യുവാവിന്റെ നഗ്നദൃശ്യങ്ങൾ പകർത്തി, ബ്ലാക്മെയിംലിംഗുമായി കൂടെ പോസ് ചെയ്ത യുവതി; 5 പേർ പിടിയിൽ

നഗ്നദൃശ്യങ്ങൾ കാണിച്ച് ബ്ലാക്ക്മെയിലിംഗ്, കൂടെ പോസ് ചെയ്ത യുവതി അറസ്റ്റില്‍

Webdunia
ചൊവ്വ, 8 നവം‌ബര്‍ 2016 (14:24 IST)
മയക്കുമരുന്നു നല്‍കി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ അടിമാലി സ്വദേശി ബിബിന എന്ന 26 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശിയായ സ്വകാര്യ കമ്പനി മാനേജര്‍ അജിത്തിനെ നഗ്നനാക്കി കിടത്തി ഫോട്ടോയെടുത്തപ്പോള്‍ കൂടെ പോസ് ചെയ്ത യുവതിയാണ് ബിബിന.
 
കേസിലെ പ്രധാന പ്രതികളായ മട്ടാഞ്ചേരി കരുവേലിപ്പടി ഷിബിലി (37), തോപ്പും‍പടി സ്വദേശി ഡാനി (31), ഉദയം‍പേരൂര്‍ സ്വദേശി ശരത് (22), തൃശൂര്‍ ചെറവില്‍ പീടികയില്‍ മുസ്തഫ (27) എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 
 
ഏറെ വിവാദമായിരുന്ന തോപ്പും‍പടി പെണ്‍വാണിഭ കേസിലെ പ്രതി ഷിബിലിയുടെ കലൂരിലെ സ്ഥാപനത്തിലെ റിസപ്ഷനിസ്റ്റായിരുന്നു ഇപ്പോള്‍ പിടിയിലായ ബിബിന. എന്നാല്‍ തന്നെ ഷിബിലി ഭീഷണിപ്പെടുത്തി വൈറ്റിലയിലെ ഫ്ലാറ്റിലെത്തിച്ച് അജിതിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യിക്കുകയായിരുന്നു എന്നാണ് ബിബിന പറയുന്നത്. 
 
ഒളിവിലായിരുന്ന ബിബിനയെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അനുസരിച്ച് കൊല്ലത്തു നിന്നാണു പൊലീസ് വലയിലാക്കിയത്. അജിത്തിനൊപ്പം ബിബിന പോസ് ചെയ്ത നിരവധി ഫോട്ടോകളും വീഡിയോകളും പൊലീസ് കണ്ടെടുത്തു. 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡൊണാള്‍ഡ് ട്രംപിന്റെ ഹോട്ടലിനു പുറത്ത് കാര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു; പൊട്ടിത്തെറിച്ചത് ടെസ്ലയുടെ സൈബര്‍ ട്രക്ക്

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ബുര്‍ഖ നിരോധനം നിലവില്‍ വന്നു; നിയമം തെറ്റിച്ചാല്‍ 98000 രൂപ പിഴ

രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു

മൂത്രമൊഴിക്കാന്‍ അങ്കണവാടിക്ക് പുറത്തുപോയ അഞ്ചുവയസ്സുകാരി പാമ്പ് കടിയേറ്റു മരിച്ചു

ഉമ തോമസ് അപകടം: നൃത്ത പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

അടുത്ത ലേഖനം
Show comments