Webdunia - Bharat's app for daily news and videos

Install App

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രധാന പ്രതികളിലൊരാള്‍ കൊല്ലപ്പെട്ടു; വെട്ടേറ്റ് മരിച്ചത് കേസിലെ രണ്ടാം പ്രതി വിപിന്‍

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി കൊല്ലപ്പെട്ടു

Webdunia
വ്യാഴം, 24 ഓഗസ്റ്റ് 2017 (09:32 IST)
കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രധാന പ്രതികളിലൊരാള്‍ കൊല്ലപ്പെട്ടു. ഈ കേസിലെ രണ്ടാം പ്രതിയായ വിപിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരൂരിലെ പുളിഞ്ചോട്ടില്‍ ഇന്നു രാവിലെയാണ് വെട്ടേറ്റു ഗുരുതരമായ നിലയില്‍ വിപിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.  മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
 
വിപിന്റെ കൊലപാതകത്തെ തുടര്‍ന്നു ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥയാണുള്ളത്. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ ആരാണെന്നതിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. 16 പ്രതികളാണ് കൊടിഞ്ഞി ഫൈസല്‍ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നത്. മറ്റു പ്രതികളെല്ലാം ഇപ്പോള്‍ ജാമ്യത്തിലാണുള്ളത്.
 
ആറു മാസങ്ങള്‍ക്കുമുമ്പായിരുന്നു കൊടിഞ്ഞിയില്‍ ഫൈസലെന്ന യുവാവ് കൊല്ലപ്പെട്ടത്. ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിലായിരുന്നു ഫൈസല്‍ ആക്രമിക്കപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. ഗള്‍ഫില്‍ വച്ചായിരുന്നു ഫൈനല്‍ മതം മാറിയത്. 2016 നവംബര്‍ 19നു പുലര്‍ച്ചെ ഫാറൂഖ് നഗറില്‍ വച്ചാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനിലെത്തിയ അച്ഛനെയും അമ്മയെയും കൂട്ടിക്കൊണ്ടു വരുന്നതിനായി പോയപ്പോഴായിരുന്നു കൊലപാതകം.  

വായിക്കുക

ഗംഭീർ കാത്തിരിക്കണം, സിംബാബ്‌വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ

മുഹമ്മദ് ഷമി-സാനിയ മിര്‍സ വിവാഹ വാര്‍ത്ത, പ്രതികരിച്ച് സാനിയ മിര്‍സയുടെ പിതാവ് ഇമ്രാന്‍ മിര്‍സ

കറി വയ്ക്കാന്‍ വാങ്ങുന്നത് പഴകിയ മീന്‍ ആണോ?

ബെഡ് കോഫി നിര്‍ത്തിക്കോ, ഇനി വെറും വയറ്റില്‍ ചൂടുവെള്ളം കുടിക്കാം

വിവാഹമോചന വാര്‍ത്തകള്‍ സത്യമല്ല, പ്രതികരണവുമായി ജയം രവിയുടെ ഭാര്യ ആരതി

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 9ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശക്തമായ തിര : വർക്കല ബീച്ചിൽ തമിഴ് യുവാവിന് ദാരുണാന്യം

അശ്ലീലദൃശ്യം മനപൂർവം അല്ലാതെ ഡൗൺലോഡ് ചെയ്തത് കുറ്റകരമല്ല

വിദേശ ദമ്പതിമാർ കൊച്ചിയിലെത്തിയത് 30 കോടിയുടെ ലഹരിമരുന്ന് വിഴുങ്ങി, പിടികൂടി ഡി ആർ ഐ

ഓൺലൈൻ തട്ടിപ്പിലൂടെ ചേർത്തല സ്വദേശിക്ക് 7.55 കോടി നഷ്ടപ്പെട്ടു

അടുത്ത ലേഖനം
Show comments