ആര്‍എസ്എസും ബിജെപിയും കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് കോടിയേരി; തലസ്ഥാനത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസിന് വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കണം

ക​ലാ​പം ഉ​ണ്ടാ​ക്കാ​ൻ ബി​ജെ​പി​യു​ടെ ബോ​ധ​പൂ​ർ​വ​ശ്രമമെന്ന് കോ​ടി​യേ​രി

Webdunia
തിങ്കള്‍, 20 നവം‌ബര്‍ 2017 (10:37 IST)
ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വത്തിനു നേരെ രൂക്ഷവിമര്‍ശനവുമായി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. കഴിഞ്ഞ ദിവസം ത​ല​സ്ഥാ​ന​ത്തു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്ത​ത് ബി​ജെ​പിയാണെന്ന് കോടിയേരി ആരോപിച്ചു. ബി​ജെ​പി​യും എ​സ്ഡി​പി​ഐ​യുമാണ് സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കുന്നതെന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
 
തി​രു​വ​ന​ന്ത​പു​ര​ത്തു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ ര​ണ്ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ട്ടേ​റ്റി​രു​ന്നു. ഈ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസിന് വീഴ്ച പറ്റിയോ എന്നകാര്യം അന്വേഷിക്കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോ​ടി​യേ​രി പറഞ്ഞു. തലസ്ഥാനത്തെ അക്രമം നേരിടുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും ആരോപിച്ചിരുന്നു.  
 
തലസ്ഥാനത്തു നടന്ന ആക്രമണത്തിനു പി​ന്നാ​ലെ ക​ണ്ണൂ​രും തി​രു​വ​ല്ല​യി​ലും ബി​ജെ​പി - സി​പി​എം സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. ക​ണ്ണൂ​ർ അ​ഴീ​ക്കോട്ടുണ്ടായ അക്രമത്തിനിടെ ബി​ജെ​പി പ്ര​വ​ർ​ത്ത​കനായ വെ​ള്ള​ക്ക​ൽ സ്വ​ദേ​ശി നി​ഖി​ലിന് വെ​ട്ടേ​റ്റി​രു​ന്നു. തി​രു​വ​ല്ല​യി​ലു​ണ്ടാ​യ ബി​ജെ​പി - സി​പി​എം സം​ഘ​ർ​ഷ​ത്തി​നി​ടെ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ വെ​ൺ​പാ​ല സ്വ​ദേ​ശി ജോ​ർ​ജ് ജോ​സ​ഫി​നും വെ​ട്ടേറ്റിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തദ്ദേശ തിരെഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പനയില്ല

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

Imran Khan: ഇമ്രാന്‍ ഖാന്‍ സുരക്ഷിതനെന്ന് ജയില്‍ അധികൃതര്‍; വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

വിമത സ്ഥാനാര്‍ത്ഥിക്ക് വധഭീഷണി മുഴക്കിയ സിപിഎം നേതാവിനെതിരെ കേസ്

അടുത്ത ലേഖനം
Show comments