Webdunia - Bharat's app for daily news and videos

Install App

എം എം മണിയെ പാര്‍ട്ടി മന്ത്രിസഭയിലേക്ക് ശുപാര്‍ശ ചെയ്തു; അദ്ദേഹത്തിന്റെ വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കും: കോടിയേരി ബാലകൃഷ്ണന്‍

കേരളത്തിൽ വർഗീയത വളർത്തുന്നത് ആർഎസ്എസും ഐഎസുമെന്ന് കോടിയേരി

Webdunia
ഞായര്‍, 20 നവം‌ബര്‍ 2016 (16:00 IST)
ആർഎസ്എസും ഇസ്‍ലാമിക് സ്റ്റേറ്റുമാണ് കേരളത്തിൽ വർഗീയത വളർത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചാണ് വർഗീയത വളർത്തുന്നതിനായുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ഇത്തരം വർഗീയതയ്ക്കെതിരെ മതനിരപേക്ഷകർ ഒന്നിക്കണമെന്നും മാധ്യമപ്രവർത്തകരോടു സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. 
 
വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് നമ്മുടെ ആരാധനാലയങ്ങൾ വർഗീയ ശക്തികൾ കൈയടക്കുന്നത്. ഇതിനെതിരെയണ് എല്ലാ വിശ്വാസികളും ജാഗ്രത പാലിക്കേണ്ടത്. വർഗീയശക്തികൾക്കെതിരെ മുന്നിട്ടിറങ്ങി പ്രവർത്തിക്കുന്നതിനാണ് സിപിഎമ്മിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
 
ഇ.പി ജയരാജന്‍ രാജിവച്ച ഒഴിവിലേക്കാണ് എം.എം മണിയെ പാര്‍ട്ടി മന്ത്രിസഭയിലേക്ക് ശുപാര്‍ശ ചെയ്തത്. മണിയുടെ വകുപ്പ് ഏതാണെന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണമേഖലയ്ക്കായി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിക്കണം. അതിനായുള്ള പ്രക്ഷോഭത്തിൽ മറ്റു രാഷ്ട്രീയപ്പാർട്ടികളുമായി സഹകരിക്കാൻ സിപിഎം തയാറാണെന്നും അദ്ദേഹം പറഞ്ഞു. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

MHA Mockdrill: പാകിസ്ഥാൻ ആക്രമിച്ചാൽ എന്ത് ചെയ്യും ?, സംസ്ഥാനങ്ങളോട് മോക്ഡ്രിൽ നടത്താൻ നിർദേശം നൽകി കേന്ദ്രം

ഇന്ത്യയ്ക്ക് പൂര്‍ണപിന്തുണ അറിയിച്ച് റഷ്യ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് പുടിന്‍

തിരഞ്ഞെടുപ്പ് വിവരങ്ങള്‍ക്കായി ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോം വരുന്നു; 100കോടി വോട്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രയോജനം

120 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പരീക്ഷണം നടത്തി പാകിസ്ഥാന്‍; ചൈനീസ് അംബാസിഡര്‍ പാക് പ്രസിഡന്റിനെ കണ്ടു

നാസയുടെ ബജറ്റില്‍ അടുത്തവര്‍ഷം 600 കോടി ഡോളര്‍ വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദ്ദേശവുമായി ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments