Webdunia - Bharat's app for daily news and videos

Install App

ജയമോൾ കോടതിയിൽ കുഴഞ്ഞു വീണു; മകനെ കൊന്നത് താൻ തന്നെയാണെന്ന് പ്രതി - പൊലീസ് മര്‍ദ്ദിച്ചെന്നും പരാതി

ജയമോൾ കോടതിയിൽ കുഴഞ്ഞു വീണു; മകനെ കൊന്നത് താൻ തന്നെയാണെന്ന് ഇവര്‍

Webdunia
വെള്ളി, 19 ജനുവരി 2018 (14:26 IST)
കൊട്ടിയത്ത് പതിനാലുകാരനായ മകൻ ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജയമോള്‍ കോടതിയിൽ കുഴഞ്ഞു വീണു. ഉച്ചയോടെ പരവൂര്‍ ഒന്നാക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇവര്‍ മയങ്ങിവീണത്. തുടര്‍ന്ന് ജയമോൾക്ക് പ്രാഥമിക ശുശ്രൂഷ നൽകിയശേഷമാണ് കോടതി കേസ് പരിഗണിച്ചത്.

ജിത്തുവിനെ കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് ജയമോൾ കോടതിയെ അറിയിച്ചു. ഒറ്റയ്ക്കാണ് കൃത്യം നടത്തിയത്. ചോദ്യം ചെയ്യലിനിടെ പൊലീസ് മർദ്ദിച്ചു. പൊലീസിന്റെ ഈ നടപടിയില്‍ പരാതിയില്ലെന്നും അവർ കോടതിയിൽ നിലപാടെടുത്തു.

അതേസമയം, പ്രതിയെ മർദ്ദിച്ച പൊലീസിന്റെ നടപടിയെ കോടതി വിമർശിച്ചു. ജയമോൾക്ക് വൈദ്യ സഹായം ലഭ്യമാക്കാനും മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കാനും ഉത്തരവിട്ടു.

ജിത്തുവിന്റെ മരണത്തില്‍ വ്യാഴാഴ്‌ചയാണ് ജയമോളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.   വസ്തുതർക്കത്തെ തുടർന്നാണു കൊലപാതകമെന്ന മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അതിൽ കൂടുതൽ അന്വേഷണം നടത്താനാണു നീക്കം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

എമര്‍ജന്‍സി വാര്‍ഡിലെ ഡോക്ടര്‍ ഡെസ്‌കിന് മുകളില്‍ കാല്‍ കയറ്റിവച്ച് ഉറങ്ങി; സമീപത്തു കിടന്ന രോഗി ചികിത്സ കിട്ടാതെ മരിച്ചു

കര്‍ണാടകയിലെ കോലാര്‍ സ്വദേശിനിയായ യുവതിക്ക് ലോകത്ത് ആര്‍ക്കുമില്ലാത്ത രക്ത ഗ്രൂപ്പ്!

ജപ്പാനിലും റഷ്യയിലും ശക്തമായ സുനാമി; അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി കോണ്‍സുലേറ്റ്

ഇന്‍ഫോപാര്‍ക്കിലെ വനിതാ ശുചിമുറിയില്‍ ഒളിക്യാമറ; കേസെടുത്ത് പോലീസ്

August - Bank Holidays: ഓഗസ്റ്റിലെ ബാങ്ക് അവധി ദിനങ്ങള്‍

അടുത്ത ലേഖനം
Show comments