Webdunia - Bharat's app for daily news and videos

Install App

തദ്ദേശ തെരഞ്ഞെടുപ്പ്: ലഘുലേഖ, നോട്ടീസ് എന്നിവയുടെ വിതരണം പരിമിതപ്പെടുത്തി സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണം സജീവമാക്കണം

ശ്രീനു എസ്
ചൊവ്വ, 24 നവം‌ബര്‍ 2020 (10:28 IST)
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ലഘുലേഖ, നോട്ടീസ് എന്നിവയുടെ വിതരണം പരിമിതപ്പെടുത്തി സോഷ്യല്‍  മീഡിയ വഴിയുള്ള പ്രചരണം സജീവമാക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.  പൊതുയോഗങ്ങള്‍, കുടുംബയോഗങ്ങള്‍ എന്നിവ കോവിഡ് 19 നിയന്ത്രണങ്ങള്‍ പാലിച്ചു മാത്രം നടത്തണം.
 
പൊതു യോഗങ്ങള്‍ നടത്തുന്നതിന് പോലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. റോഡ് ഷോ, വാഹന റാലി എന്നിവയ്ക്ക് പരമാവധി മൂന്ന് വാഹനങ്ങള്‍ മാത്രം ഉപയോഗിക്കണം. സ്ഥാനാര്‍ഥികള്‍ക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാള്‍ എന്നിവ നല്‍കിക്കൊണ്ടുള്ള സ്വീകരണ പരിപാടികള്‍ നടത്താന്‍ പാടില്ല.
 
വോട്ടര്‍മാര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന സന്ദേശം സ്ഥാനാര്‍ഥികള്‍ പൊതുജനങ്ങളിലേക്ക്  എത്തിക്കേണ്ടതാണ്. പ്രചരണ ജാഥ, ആള്‍ക്കൂട്ടം, കൊട്ടിക്കലാശം എന്നിവ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒഴിവാക്കേണ്ടതാണ്. സ്ഥാനാര്‍ഥികള്‍ക്ക് കോവിഡ് പോസിറ്റീവാവുകയോ, നിരീക്ഷണത്തില്‍ പ്രവേശിക്കുകയോ ചെയ്യുകയാണെങ്കില്‍ ഉടന്‍തന്നെ പ്രചരണ രംഗത്ത് നിന്നും മാറി നില്‍ക്കണം. പിന്നീട്  ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം മാത്രമേ ഇവര്‍  പ്രചരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ പാടുള്ളൂ എന്നും കലക്ടര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ സ്ഥാപനങ്ങൾ രാജ്യത്തിന് മാതൃക: മന്ത്രി എം ബി രാജേഷ്

സി-സെക്ഷന്‍ ഡെലിവറി കഴിഞ്ഞ 16 വയസ്സുകാരി മരിച്ചു; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ; മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറ്റവും ഉയര്‍ന്ന ഹോണറേറിയം

റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ട്രംപ് ഇടപെടുന്നു, സൗദിയിൽ ചർച്ച, പുടിനൊപ്പം നിൽക്കും!

കളിക്കുന്നതിനിടെ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി; നാലുവയസ്സുകാരന് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments