Webdunia - Bharat's app for daily news and videos

Install App

നേതാവിനോടാ കളി; എംഎല്‍എ മുകേഷിനെ കാണാനില്ലെന്ന പരാതി സ്വീകരിച്ച എസ്ഐക്ക് എട്ടിന്റെ പണി കിട്ടി

പരാതി സ്വീകരിച്ച എസ് ഐ നിയമപ്രകാരം രസീത് നൽകിയിരുന്നു

Webdunia
ചൊവ്വ, 28 ജൂണ്‍ 2016 (20:14 IST)
കൊല്ലം എംഎൽഎയും നടനുമായ മുകേഷിനെ കാണാനില്ലെന്ന യൂത്ത് കോൺഗ്രസുകാരുടെ പരാതി സ്വീകരിച്ച എസ്ഐ സ്ഥലം മാറ്റി. വെസ്റ്റ് എസ്ഐ എൻ ഗിരീഷിനെ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. സിറ്റി പൊലീസ് കമ്മിഷണർ എസ് സതീഷ് ബിനോയാണ് നടപടിയെടുത്തത്.

പൊതുചടങ്ങുകളിലും മണ്ഡലത്തിലും എംഎൽഎയായ മുകേഷിനെ കാണാനില്ലെന്ന ആരോപണങ്ങളെ തുടർന്നാണു യൂത്ത് കോൺഗ്രസ് അസംബ്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം വെസ്റ്റ് സ്റ്റേഷനിൽ പരാതി നൽകിയത്.

പരാതി സ്വീകരിച്ച എസ് ഐ നിയമപ്രകാരം രസീത് നൽകുകയും ചെയ്തു. ഈ രസീത് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമങ്ങള്‍ക്ക് കൈമാറുകയും അതോടെ വാര്‍ത്തകള്‍ സജീവമാകുകയുമായിരുന്നു. തുടര്‍ന്നാണ് സ്പെഷൽ ബ്രാഞ്ച് എസിപി റെക്സ് ബോബി അർവിൻ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

എസ് ഐക്ക് വീഴ്‌ചയുണ്ടായതായും നിസാരമായ കാര്യം അദ്ദേഹം കൂടുതല്‍ സങ്കീര്‍ണ്ണതയില്‍ എത്തിച്ചതായും സ്പെഷൽ ബ്രാഞ്ച് എസിപിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മിഷണർക്ക് അദ്ദേഹം കൈമാറുകയും ചെയ്‌തിരുന്നു.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

44 ദിവസത്തിന് ശേഷം ഉമാ തോമസ് എംഎല്‍എ നാളെ ആശുപത്രി വിടും

തൃശൂരില്‍ 12 വയസ്സുകാരന്റെ സ്വകാര്യ ഭാഗത്ത് മോതിരം കുടുങ്ങി, 2 ദിവസം ആരോടും പറയാതെ രഹസ്യമായി സൂക്ഷിച്ചു

തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയപാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ ആളുകളെ മടിയന്മാരാക്കുമെന്ന് സുപ്രീംകോടതി

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; മരണപ്പെട്ടത് 27 വയസുകാരന്‍, 40 ദിവസത്തിനുള്ളില്‍ മരിച്ചത് 7 പേര്‍

പാതിവില തട്ടിപ്പ്: ക്രൈം ബ്രാഞ്ച് പ്രാഥമിക വിവരശേഖരണം ആരംഭിച്ചു

അടുത്ത ലേഖനം
Show comments