Webdunia - Bharat's app for daily news and videos

Install App

വസ്‌ത്രം മാറുമ്പോള്‍ കതക് അടയ്‌ക്കുന്നത് എന്തിനാണ് ?, നിങ്ങള്‍ സ്വവര്‍ഗ ലൈംഗികതയില്‍ ഏര്‍പ്പെടും - ഞെട്ടിപ്പിക്കുന്ന നിയമവുമായി നേഴ്‌സിംഗ് കോളേജ്

വസ്‌ത്രം മാറുമ്പോള്‍ കതക് അടയ്‌ക്കാന്‍ പാടില്ല, മുറിയില്‍ സ്വവര്‍ഗ ലൈംഗികത നടക്കുന്നുണ്ടോ ? - ഞെട്ടിപ്പിക്കുന്ന നിയമവുമായി നേഴ്‌സിംഗ് കോളേജ്

Webdunia
തിങ്കള്‍, 6 മാര്‍ച്ച് 2017 (21:13 IST)
സ്വവര്‍ഗ ലൈംഗികതയില്‍ ഏര്‍പ്പെടുകയാണെന്ന് ആരോപിച്ച് കോളജ് മാനേജ്മെന്റ് പീഡിപ്പിക്കുകയാണെന്ന് വിദ്യാര്‍ഥികള്‍. കൊല്ലം ഉപാസന നേഴ്‌സിംഗ് കോളേജിനെതിരെയാണ് ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ഥികള്‍  രംഗത്തെത്തിയിരിക്കുന്നത്.

പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ വസ്‌ത്രം മാറുമ്പോള്‍ മുറിയുടെ കതക് അടയ്‌ക്കാന്‍ അനുവാദമില്ല. വസ്‌ത്രം മാറണമെങ്കില്‍ കസേരവച്ച് വാതില്‍ ചാരിയാല്‍ മതിയെന്നാണ് നിര്‍ദേശം. കതക് അടച്ചാല്‍ സ്വവര്‍ഗ ലൈംഗികതയില്‍ ഏര്‍പ്പെടുകയും രഹസ്യമായി ഫോണ്‍ ചെയ്യുമെന്നുമാണ് കോളേജ് അധികൃതര്‍ പറയുന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

പ്രിന്‍സിപ്പല്‍ ജെസിക്കുട്ടി ജാതി വിവേചനം കാണിക്കുകയും ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതും പതിവാണ്. മുറിയില്‍ നിന്ന് സ്വകാര്യ ഡയറികള്‍ അവര്‍ എടുത്തുകൊണ്ടു പോകുകയും പരസ്യമായി വായിക്കുകയും ചെയ്യാറുണ്ട്. അസ്ലീല വീഡിയോകള്‍ കാണുമെന്ന് ആരോപിച്ച് ലൈബ്രറിയില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു. ആഴ്ചയില്‍ ഒരു തവണ പൊതുഫോണ്‍ ഉപയോഗിക്കാന്‍ മാത്രമാണ് അനുമതിയുള്ളതെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കുന്നു.

നേഴ്‌സിംഗ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്ന സംഘടനയില്‍ ചേരാന്‍ മാത്രമേ അനുമതിയുള്ളൂ. വിദ്യാര്‍ത്ഥി സംഘടനകളില്‍ ചേരാന്‍ അനുവദമില്ല. സംഘടനയ്ക്ക് വേണ്ടി കോളജ് അധികൃതര്‍ നിര്‍ബന്ധിതമായി പണം പിരിക്കാറുണ്ട്. എന്നാല്‍ ഈ പണം എങ്ങോട്ട് പോകുന്നുവെന്ന് അറിയില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ന്യൂസ് മിനിറ്റാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments