Webdunia - Bharat's app for daily news and videos

Install App

സ്വകാര്യ ബസ്സിൽ വച്ച് പീഡന ശ്രമം : പോലീസുകാരന് സസ്‌പെൻഷൻ

എ കെ ജെ അയ്യര്‍
ചൊവ്വ, 28 നവം‌ബര്‍ 2023 (10:12 IST)
കോട്ടയം: സ്വകാര്യ ബസ് യാത്രയ്ക്കിടെ യുവതി കുട്ടിക്ക് പാലുകൊടുക്കുന്ന സമയത്ത് പീഡിപ്പിക്കാൻ ശ്രമിച്ച സിവിൽ പോലീസ് ഓഫീസറെ അധികാരികൾ സസ്‌പെൻഡ് ചെയ്തു. ഇടുക്കി പെരുവന്താനം സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ പെരുവന്താനം തത്തൻപാറയിൽ അജാസ് മോൻ എന്ന 35 കാരനെയാണ് പോലീസ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് പൊങ്കുന്നത്തു വച്ചാണ് സംഭവം നടന്നത്. കോട്ടയത്ത് നിന്ന് മുണ്ടക്കയത്തേക്കുള്ള സ്വകാര്യ ബേസിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ പരാതിയെ തുടർന്നാണ് അറസ്റ് ഉണ്ടായത്. യാത്രയ്ക്കിടെ യുവതിയെ പോലീസുകാരൻ കടന്നു പിടിച്ചു എന്നാണു പരാതി.

ഇയാളുടെ ഉപദ്രവം ഉണ്ടായതോടെ യുവതി പൊന്കുന്നത്തിറങ്ങി മറ്റൊരു ബസ്സിൽ യാത്ര തുടർന്നെങ്കിലും പ്രതിയും യുവതിയുടെ പിറകെകൂടി. കാഞ്ഞിരപ്പള്ളിയിൽ യുവതി ഇറങ്ങിയപ്പോൾ ഇയാളും അവിടെയിറങ്ങി. എന്നാൽ ഇതിനകം യുവതി വിവരം ഭർത്താവിനെയും ബന്ധുക്കളെയും അറിയിച്ചിരുന്നു. കാഞ്ഞിരപ്പള്ളിയിൽ വച്ച് യുവതിയുടെ ഭർത്താവ്, ബന്ധുക്കൾ, നാട്ടുകാർ എന്നിവർ ചേർന്ന് അജാസ് മോനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

അടുത്ത ലേഖനം
Show comments