കൊട്ടിയൂർ പീഡനം: ഡി എൻ എ ഫലം പുറത്തുവന്നു, അറിയാമായിരുന്നിട്ടും കേട്ടവർ ഞെട്ടി!
കൊട്ടിയൂർ പീഡനം; കുഞ്ഞിന്റെ അച്ഛൻ ഫാ. റോബിൻ തന്നെയെന്ന് തെളിഞ്ഞു
കൊട്ടിയൂരില്‍ പള്ളിമേടയിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗ ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിലെ ഡി എൻ എ ഫലം പുറത്തുവന്നു. പതിനാറുകാരി പ്രസവിച്ച കുഞ്ഞ് ഫാദര്‍ റോബിന്റേതെന്ന് ഡി എൻ എയിൽ തെളിഞ്ഞു.
കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരത്തെ സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ പിതാവ് ഫാദര്‍ റോബിനാണെന്ന് തെളിഞ്ഞത്. റോബിന് വടക്കുംചേരിയുടെയും പെണ്‍കുട്ടിയുടെയും നവജാതശിശുവിന്റെയും രക്തസാമ്പിളുകള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് ലഭിച്ച ഫലം പോസിറ്റീവ് ആണെന്ന് റിപ്പോര്‍ട്ട് പൊലീസിനും കോടതിക്കും ലഭിച്ചു.
റോബിൻ മുഖ്യപ്രതിയാകുന്ന കേസിൽ അഞ്ചു കന്യാസ്ത്രീകള്‍ അടക്കം എട്ടു പ്രതികളാണുളളത്. പെണ്‍കുട്ടി പ്രസവിച്ച കൂത്തുപറമ്പ് ക്രിസ്തുരാജ ഹോസ്പിറ്റലിലെയും വൈത്തിരിയിലെ അനാഥമന്ദിരത്തിലെയും ജീവനക്കാരാണ് പ്രതികള്‍.