Webdunia - Bharat's app for daily news and videos

Install App

സുരേഷ് ഗോപി ചിത്രങ്ങളുടെ ഹാങ് ഓവര്‍ വിട്ട് നിവിന്‍ പോളിക്ക് പഠിക്കാന്‍ തീരുമാനിച്ചു; അന്നും ഇന്നും വിമോദ് ഒരു ആക്ഷന്‍ ഹീറോ - എല്ലാം സ്‌റ്റേഷനില്‍‌വച്ചു തന്നെ തീര്‍ക്കും, അതും സിനിമാ സ്‌റ്റൈലില്‍!

പൊലീസിനോട് കളിച്ചാല്‍ എന്താകുമെന്ന് കാണിച്ച് തരാമെന്ന് വിമോദ്

Webdunia
ശനി, 30 ജൂലൈ 2016 (19:04 IST)
മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്‌ത കോഴിക്കോട് ടൌണ്‍ എസ്ഐ വിമോദ് കുമാര്‍ എന്നും വിവാദങ്ങളില്‍ നിറഞ്ഞു നിന്ന ഉദ്യോഗസ്ഥനായിരുന്നുവെന്ന് റിപ്പോര്‍ട്ട്. എല്ലാ കാര്യങ്ങളും സ്വന്തം ഇഷ്‌ടത്തിന് സിനിമാ സ്‌റ്റൈലില്‍ ചെയ്യണമെന്ന് നിര്‍ബന്ധമുള്ളയാളായിരുന്നു വിമോദ്. അതിന്റെ ഒരു ഓര്‍മ്മപ്പെടുത്തലായിരുന്നു ഇന്ന് കണ്ടത്.

മാധ്യമ പ്രവര്‍ത്തകരെ സ്‌റ്റേഷനില്‍ കൂട്ടിക്കൊണ്ടുവന്നതിനെ തുടര്‍ന്ന് ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടും മാധ്യമ പ്രവര്‍ത്തകരെ വലിച്ചിഴച്ച് സ്റ്റേഷനകത്ത് കൊണ്ടുപോയി പൂട്ടിയിട്ടത് വിമോദിന്റെ ധിക്കാരത്തിന്റെ മറ്റൊരു രൂപമായിരുന്നു.

ഡിഎസ്എന്‍ജി വാഹനം തിരിച്ചെടുക്കാന്‍ ചെന്ന കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോ ചീഫ് ബിനുരാജിനേയും സഹപ്രവര്‍ത്തകരെയും വലിച്ചിഴച്ച് സ്റ്റേഷന്റെ ഉള്ളിലേക്ക് കയറ്റി. പൊലീസ് സ്‌റ്റേഷന്റെ മുന്‍വശം പൂട്ടിയിട്ടു. താങ്കളെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിരിയ്ക്കുകയല്ലേ എന്ന് ചോദിച്ചപ്പോള്‍ തനിയ്ക്ക് ഉത്തരവ് കിട്ടിയില്ലെന്ന് പറഞ്ഞ് ആക്രോശിക്കുകയായിരുന്നു എസ്‌ഐ വിമോദ്. പൊലീസിനോട് കളിച്ചാല്‍ എന്താകുമെന്ന് കാണിച്ച് തരുമെന്ന ഭീഷണിയും മുഴക്കി. ഇതോടെയാണ് സാഹചര്യങ്ങള്‍ കൈവിട്ടു പോയതും സസ്‌പെന്‍ഷന്‍ ചോദിച്ചു വാങ്ങുകയും ചെയ്‌തത്.

ആക്ഷന്‍ ഹീറോ ബിജുവിനെ പോലെ ചീട്ടുകളിക്കാരേയും മദ്യപരേയും പിടികൂടുന്നതില്‍ വ്യാപൃതനായിരുന്നു എസ്‌ഐ വിമോദ്. പലതവണ പത്രങ്ങളില്‍ ഇത്തരത്തിലുള്ള വാര്‍ത്തകളും ചിത്രങ്ങളും അച്ചടിച്ചുവരികയും ചെയ്തിട്ടുണ്ട്. ഓപ്പറേഷന്‍ ഇടിമിന്നലിന്റെ ഭാഗമായി യുവാക്കള്‍ക്ക് സ്‌റ്റേഷനില്‍ ക്രൂരമായ ശിക്ഷകള്‍ നല്‍കിയതിലും പുനലൂരില്‍ വാഹന പരിശോധനയ്‌ക്കിടെ വാഹനമുടമയുടെ മുണ്ട് പരസ്യമായി വലിച്ചു പറിച്ച സംഭവത്തിലും വിവാദത്തിലായ വ്യക്തിയാണ് വിമോദ്.

ഗുണ്ടകള്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമെന്ന് പറഞ്ഞ് യുവാക്കളെ കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തിരുന്നു. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് പൂവാലന്മാര്‍ എന്ന പേരില്‍ പിടികൂടിയ മുപ്പത് യുവാക്കള്‍ ലഭിച്ച ശിക്ഷ ക്രൂരമായിരുന്നു. അമ്പതു തവണ ഒറ്റക്കാലില്‍ ചാടിക്കുകയും കൈവിട്ട് പുഷ് അപ്പ് എടുപ്പിക്കുകയും ചെയ്യുന്നത് വിമോദിന്റെ നിസാര വിനോദമായിരുന്നു. പരാതികള്‍ ഒന്നുമില്ലാതെയാണ് ഇങ്ങനെ യുവാക്കളെ ഇയാള്‍ സ്‌റ്റേഷനില്‍ പിടിച്ചു കൊണ്ടുവന്നിരുന്നത്.

സ്‌റ്റേഷനില്‍ വച്ചുതന്നെ ശിക്ഷ നല്‍കുക എന്ന ആഗ്രഹമുള്ളയാളാണ് വിമോദ്. സ്‌റ്റേഷനില്‍ പരാതിയുമായി എത്തുന്നവരെ അനാവശ്യമായി ചീത്ത വിളിക്കുകയും ഭീഷണി പെടുത്തുകയും ചെയ്യുന്നത് ഇയാളുടെ പതിവ് രീതിയാണ്. ഇതിനെ തുടര്‍ന്ന് പലയിടത്തും ഇയാള്‍ക്കെതിരെ പോസ്‌റ്ററുകളും ഫ്ലെക്‍സുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജാമ്യ വ്യവസ്ഥ ലംഘിച്ചു: പള്‍സര്‍ സുനിക്കെതിരെ വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട്

പിസി ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി ഐസിയുവില്‍; ആശുപത്രിയില്‍ പോലീസ് കാവല്‍

'നേതൃത്വത്തിനു മുകളില്‍ പോകാന്‍ നോക്കുന്നു'; തരൂരിനെതിരെ നടപടി വേണമെന്ന് സതീശന്‍, ചെവികൊടുക്കാതെ ഹൈക്കമാന്‍ഡ്

സാമ്പത്തിക ബാധ്യതയാണ് കാരണമെങ്കില്‍ എന്തിന് പ്രണയിനിയെ കൊന്നു? ദുരൂഹതകള്‍ നീങ്ങാന്‍ ഷമി സംസാരിക്കണം

കൊലയ്ക്കു മുന്‍പ് അനിയനു ഇഷ്ടമുള്ള കുഴിമന്തി വാങ്ങിക്കൊടുത്തു; അഹ്‌സാനു അഫാന്‍ പിതാവിനെ പോലെയായിരുന്നു !

അടുത്ത ലേഖനം
Show comments