Webdunia - Bharat's app for daily news and videos

Install App

ഞാൻ ഒരു തീരുമാനമെടുത്താൽ അതെടുത്തത് തന്നെയാണ്, അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല: ഉമ്മൻചാണ്ടി

ഉമ്മൻ‌ചാണ്ടി കടുംപിടുത്തത്തിലാണ്; നടക്കില്ലെന്ന് പറഞ്ഞാൽ നടക്കില്ല!

Webdunia
വെള്ളി, 10 മാര്‍ച്ച് 2017 (15:20 IST)
കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജിവെയ്ക്കുകയാണെന്ന് വി എം സുധീരൻ അപ്രതീക്ഷിതമായി പ്രഖ്യാപിച്ചതോടെ അടുത്തതാര് എന്ന ചോദ്യം ശക്തമായി ഉയരുകയാണ്. വി ഡി സതീശൻ, കെ മുരളീധരൻ, കെ സുധാരകരൻ എന്നിവരുടെ പേരുകൾ ഉയരുന്നുണ്ടെങ്കിലും പ്രാഥമികമായി നിലനിൽക്കുന്നത് ഉമ്മൻചാണ്ടിയുടെ പേരാണ്. 
 
എന്നാൽ, അണികളുടെയെല്ലാം പ്രതീക്ഷകൾ തകർത്ത് ഉമ്മൻചാണ്ടി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. കെ പി സി സി പ്രസിഡന്റ് ആകാൻ തന്നെ കിട്ടില്ലെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി. താൻ ഒരു തീരുമാനമെടുത്താൽ അതെടുത്തതാണ് എന്നാണ് വാർത്തയോട് ഉമ്മൻചാണ്ടി പ്രതികരിച്ചത്.
 
നിലവിലെ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ നാമനിര്‍ദ്ദേശത്തിലൂടെ തന്നെയാവും പുതിയ പ്രസിഡന്റിനെയും കണ്ടെത്തുക. പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവായ ഉമ്മന്‍ചാണ്ടിയ്ക്ക് ഉചിതമായ സ്ഥാനം നല്‍കണമെന്ന വാദം ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയതെന്നത് ശ്രദ്ധേയമാണ്.

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

Ration Card: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം, അപേക്ഷകൾ സമർപ്പിക്കനുള്ള അവസരം ജൂൺ 2 മുതൽ 15 വരെ

Ration : മെയ് മാസത്തെ റേഷൻ വിതരണം ജൂൺ 4 വരെ നീട്ടി

നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ഥി യുഡിഎഫില്‍ നിന്ന്

അടുത്ത ലേഖനം
Show comments