ഓണത്തിന് മലയാളികളെ നാട്ടിലെത്തിക്കാൻ കെ എസ് ആർ ടി സിയുടെ മാവേലി ബസ്സുകൾ

Webdunia
ശനി, 28 ജൂലൈ 2018 (16:09 IST)
തിരുവനന്തപുരം: ഓണക്കാലത്ത് മാറുനാട്ടിൽ താമസിക്കുന്ന മലയാളികൾക്ക് നാട്ടിലെത്താൻ മാവേലി ബസ്സ് സര്‍വീസ് നടത്തുമെന്ന് കെഎസ്‌ആര്‍ടിസി. ബംഗളുരൂ, മൈസൂര്‍, കോയമ്ബത്തൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍നിന്നും സധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിലാവും കെ എസ് ആർ ടി സി സർവീസ് നടത്തുക. 
 
നിലവിൽ അന്യ സംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകൾ  കൂടാതെ 100 ബസ്സുകൾ കൂടി ആഗസ്റ്റ് 17 മുതൽ സെപ്റ്റംബർ ഒന്ന് വരെ സർവീസ് നടത്തും. ബംഗളൂരുവിലേക്കും മൈസൂരിലേക്കും കോയമ്പത്തൂരിലേക്കുമാകും കൂടുതത്സർവീസുകൾ നടത്തുക. പെർമിറ്റ് ലഭ്യമാകുന്നതിനനുസരിച്ചു മാത്രമേ ചെന്നൈയിലേക്കുള്ള സർവീസിന്റെ കാര്യത്തിൽ തീരുമനമാകൂ.  
 
കെ എസ്‌ ആർ ടി സിയുടെ ഫേസ്ബുക്ക് പേജിലൂടെയും ഇമെയില്‍ വഴിയും ലഭ്യമായ യാത്രക്കാരുടെ നിരന്തരമായ സന്ദേശങ്ങളുടെയും അപേക്ഷകളുടെയും അടിസ്ഥാനത്തിലാണ് മറുനാടൻ മലയാളികൾക്കായി പുതിയ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചതെന്ന് കെ എസ്‌ ആർ ടി സി  മാനേജിങ് ഡയറക്ടര്‍ ടോമിന്‍ ജെ. തച്ചങ്കരി അറിയിച്ചു.
 
പുതുതായി ആരംഭിക്കുന്ന സർവീസുകൾക്ക് ഓൺലൈൻ ബുക്കിംഗ് സൌകര്യവും ഏർപ്പെടുത്തും എന്നും തച്ചങ്കരി വ്യക്തമാക്കി. റെഡ്ബ്സ് മുഖാന്തരവും ബസുകളിൽ സീറ്റുകൾ ബുക്ക് ചെയ്യാൻ അവസരം ഉണ്ടാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് സുധീര്‍ കരമന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ക്ഷണം ലഭിച്ചാല്‍ പാലക്കാട് പിഷാരടിക്ക് വേണ്ടി പ്രചാരണത്തിനെത്തും: ആസിഫ് അലി

മെയ് 8 മുതല്‍ ഇന്‍സ്റ്റാഗ്രാം എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നിര്‍ത്തലാക്കുന്നു

ഈദ് ദിനത്തിലും ഇറാൻ ആക്രമണം; കുവൈത്തിലെ എണ്ണ ശുദ്ധീകരണശാലയിൽ വൻ നാശനഷ്ടം

പ്രണയ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വന്ദേ ഭാരതിന് നേരെ കല്ലെറിഞ്ഞു; യുവാവ് അറസ്റ്റില്‍

അടുത്ത ലേഖനം
Show comments