Webdunia - Bharat's app for daily news and videos

Install App

കെഎസ്ആര്‍ടിസി ദീര്‍ഘദൂര ലോ ഫ്‌ലോര്‍ ബസുകളില്‍ ഇനി ഇരുചക്രവാഹനങ്ങളും കൊണ്ടുപോകാം; നവംബര്‍ ഒന്നുമുതല്‍ സൗകര്യം നിലവില്‍ വരും

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (19:04 IST)
കെഎസ്ആര്‍ടിസി  ദീര്‍ഘദൂര ലോ ഫ്‌ലോര്‍ ബസുകളിലും ബാംഗ്ലൂരിലേക്കുള്ള വോള്‍വോ, സ്‌കാനിയ ബസുകളിലും   ഇ-ബൈക്ക്, ഇ -സ്‌കൂട്ടര്‍, സൈക്കിള്‍ തുടങ്ങിയ ഇരുചക്ര വാഹനങ്ങള്‍ യാത്രക്കാരുടെ കൂടെ കൊണ്ടുപോകാന്‍  സൗകര്യമൊരുക്കുമെന്ന്  ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.ഒരു നിശ്ചിത തുക ഈടാക്കിയാണ് ഇത് അനുവദിക്കുന്നത്. ദീര്‍ഘദൂരയാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നടപടി.
 
നഗരത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ബസ്സില്‍ നിന്ന് ഇറങ്ങി കൂടെ കൊണ്ടുവരുന്ന ഇരുചക്ര  വാഹനത്തില്‍ തുടര്‍ യാത്ര സാധിക്കും. നവംബര്‍ ഒന്നു മുതല്‍ ഇതിനുള്ള സൗകര്യം ഒരുക്കുമെന്ന്  മന്ത്രി പറഞ്ഞു. അന്തരീക്ഷമലിനീകരണമില്ലാത്ത ആരോഗ്യപ്രദമായ  യാത്രക്ക്  പ്രേരിപ്പിക്കുക  എന്ന നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.ലോകമെങ്ങും  സൈക്കിള്‍ സഞ്ചാരം  പ്രോത്സാഹിപ്പിക്കുന്ന ഈ കാലഘട്ടത്തില്‍ കേരളവും അതിനൊപ്പമുണ്ട് എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്ന് മന്ത്രി ആന്റണി രാജു  പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

എടിഎം പിന്‍ മറന്നുപോയി വിഷമിച്ചിരിക്കുകയാണോ, ഇതാണ് ഒരേയൊരു വഴി

വേടന്‍ ആധുനിക സംഗീതത്തിന്റെ പടത്തലവന്‍: എംവി ഗോവിന്ദന്‍

'അവളെ സൂക്ഷിക്കണം, അവള്‍ പാക് ചാരയാണ്'; ജ്യോതി മല്‍ഹോത്രയെ കുറിച്ച് കഴിഞ്ഞ വര്‍ഷം വന്ന കുറിപ്പ് വൈറല്‍

ജോ ബൈഡന് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍; രോഗം എല്ലുകളിലേക്കും ബാധിച്ചു

പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് ജ്യോതി പാക്കിസ്ഥാനിലും ചൈനയും സന്ദര്‍ശനം നടത്തി; വരുമാനസ്രോതസില്‍ അന്വേഷണം നടത്താന്‍ പോലീസ്

അടുത്ത ലേഖനം
Show comments