Webdunia - Bharat's app for daily news and videos

Install App

അവസാന ബസും കിട്ടിയില്ല, മദ്യലഹരിയില്‍ ഡിപ്പോയില്‍ പാര്‍ക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസില്‍ വീട്ടിലെത്താന്‍ തീരുമാനിച്ച യുവാവ് അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 18 ഫെബ്രുവരി 2025 (18:19 IST)
അവസാനത്തെ ബസും സ്റ്റാന്‍ഡില്‍ നിന്ന് പോയതോടെ ഓട്ടോയ്ക്ക് പണമില്ലാതെ മദ്യലഹരിയില്‍ യുവാവ് ഡിപ്പോയില്‍ പാര്‍ക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസില്‍ വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. 34 കാരനായ ജെബിനാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ഞായറാഴ്ച രാത്രി തിരുവല്ല ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ ഈ ലക്ഷ്യം മനസ്സില്‍ വെച്ചാണ് ജെബിന്‍ കയറിയത്. 
 
എന്നാല്‍ ബസ് പിന്നിലേക്ക് തിരിയാന്‍ ശ്രമിച്ച ഉടന്‍ തന്നെ യാത്രക്കാര്‍ തടഞ്ഞു. ഇയാള്‍ക്ക് മല്ലപ്പള്ളിയിലേക്കാണ് പോകേണ്ടിയിരുന്നത്. രാത്രി എട്ട് മണിയോടെയാണ് അവസാന ബസ് ഡിപ്പോയില്‍ നിന്ന് പുറപ്പെട്ടത്. ജെബിനും രണ്ട് സുഹൃത്തുക്കളും മല്ലപ്പള്ളി റൂട്ടിനെ കുറിച്ച് അന്വേഷിക്കാന്‍ നേരത്തെ സ്റ്റേഷനില്‍ എത്തിയിരുന്നുവെന്നും മറ്റൊരു ബസ് ഉണ്ടോ എന്ന് പരിശോധിക്കാന്‍ പലതവണ  വന്നുമടങ്ങിയതായും ഡിപ്പോ അധികൃതര്‍ പറഞ്ഞു. 5.45ന് മല്ലപ്പള്ളിയിലേക്ക് പുറപ്പെടേണ്ട ബസ് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തിരുന്നു. ഡ്രൈവര്‍ അത് പാര്‍ക്ക് ചെയ്ത ശേഷം താക്കോലെടുക്കാതെ ഓഫീസിലേക്ക് പോയി. 
 
രാത്രി 10:15 ഓടെ ജെബിന്‍ ഡ്രൈവര്‍ സീറ്റില്‍ കയറി എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തു. സംഭവമറിഞ്ഞ് ഡിപ്പോ അധികൃതര്‍ ഇയാളോട് ഇറങ്ങാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ജെബിന്‍ ഇറങ്ങാന്‍ തയാറയില്ല. ഉടന്‍ തന്നെ പോലീസ് എത്തി ഇയാളെ പുറത്തെത്തിച്ചുവെങ്കിലും അപ്പോഴേക്കും യുവാവിന്റെ സുഹൃത്തുക്കള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയിരുന്നു. ഇയാള്‍ക്ക് ഹെവി വെഹിക്കിള്‍ ലൈസന്‍സ് ഉണ്ടെന്നാണ് നിഗമനം. എന്നാല്‍, ജെബിന്‍ മദ്യപിച്ചിരുന്നതായി ഡിപ്പോ അധികൃതര്‍ സ്ഥിരീകരിച്ചു. കെ.എസ്.ആര്‍.ടി.സി ബസ് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

നരഭോജി സംഘടന; എസ്എഫ്‌ഐയെ അടിയന്തരമായി പിരിച്ചു വിടണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

രണ്ട് വര്‍ഷത്തില്‍ കൂടുതലായി ഇടപാടുകള്‍ നടത്തുന്നില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനരഹിതമായേക്കാം; ഇക്കാര്യങ്ങള്‍ അറിയണം

മനസിലെ വൃത്തികേട് ചാനലിൽ വിളിച്ചുപറഞ്ഞു: രൺവീർ അല്ലാബാഡിയയെ വിമർശിച്ച് സുപ്രീംകോടതി

സംസ്ഥാനത്ത് പൂവാലന്മാരുടെ ശല്യം കൂടുന്നു; കണക്കുകളിങ്ങനെ

കെ കെ ശൈലജയ്ക്കെതിരെ വ്യാജവീഡിയോ പ്രചരിപ്പിച്ച കേസ്, മുസ്ലീം ലീഗ് നേതാവിന് 15,000 രൂപ പിഴ

അടുത്ത ലേഖനം
Show comments