Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് ദീര്‍ഘ ദൂര കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇന്നുമുതല്‍

ശ്രീനു എസ്
ബുധന്‍, 9 ജൂണ്‍ 2021 (08:00 IST)
സംസ്ഥാനത്ത് ദീര്‍ഘദൂര കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇന്നുമുതല്‍ ആരംഭിക്കും. ലോക്ഡൗണ്‍ ഇളവുനല്‍കിയ സാഹചര്യത്തിലാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. സര്‍വ്വീസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ 'എന്റെ കെഎസ്ആര്‍ടിസി' മൊബൈല്‍ ആപ്പ്, www.keralartc.com എന്ന വെബ്സൈറ്റിലും ലഭ്യമാകും. ഈ സര്‍വ്വീസുകളിലേക്കുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാനുമാകും. 
 
നാഷണല്‍ ഹൈവെ, എംസി റോഡ്, മറ്റ് പ്രധാന സ്റ്റേറ്റ് ഹൈവേകള്‍ എന്നിവടങ്ങിലൂടെയാണ് പ്രധാനമായും ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തുന്നത്. ഓര്‍ഡിനറി, ബോണ്ട് തുടങ്ങിയ ഇപ്പോഴത്തെ സര്‍വ്വീസുകള്‍ നിലവിലുള്ളത് പോലെ തുടരും. കര്‍ശന നിയന്ത്രണമുള്ള ജൂണ്‍ 12, 13 തീയതികളില്‍ ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഉണ്ടാകില്ല. എന്നാല്‍ ആവശ്യ സര്‍വ്വീസുകള്‍ക്കായുള്ള ബസുകള്‍ ഉണ്ടായിരിക്കും. പതിമൂന്നാംതീയതി ഉച്ചയ്ക്ക് ശേഷം ദീര്‍ഘദൂര ബസുകള്‍ വീണ്ടും പുനരാരംഭിക്കുകയും ചെയ്യും. 
 
ഇതില്‍ യാത്രാക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചേ യാത്ര അനുവദിക്കുകയുള്ളൂ. കൂടാതെ ആവശ്യമുള്ള യാത്രാ രേഖകള്‍  ഉള്‍പ്പെടെ കൈയ്യില്‍ കരുതണം. ബസുകളില്‍ ഇരുന്ന് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന ജൂണ്‍ 17 മുതല്‍ പൂര്‍ണ്ണമായും ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments