Webdunia - Bharat's app for daily news and videos

Install App

കെ.എസ്.ആർ.ടി.സി ജീവനക്കാരൻ തൂങ്ങിമരിച്ചു

എ കെ ജെ അയ്യര്‍
ബുധന്‍, 11 ജനുവരി 2023 (18:31 IST)
വിതുര : കെ.എസ്.ആർ.ടി.സി ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് മീനാങ്കൽ വലിയ കിളിക്കൂട് അശ്വതി ഭവനിൽ ജി.സജികുമാർ എന്ന 52 കാരനെ വീട്ടിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കിഴക്കേകോട്ട സിറ്റി ഡിപ്പോയിലെ ജീവനക്കാരനാണ് സജികുമാർ. പേപ്പാറ കലിപ്പാലത്തു താമസിക്കുന്ന വീട്ടിലായിരുന്നു സജികുമാർ ആത്മഹത്യ ചെയ്തത്.

ശമ്പളം കൃത്യമായി ലഭിക്കാത്തതിനാൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു എന്നും സൂചനയുണ്ട്. ശമ്പളം കിട്ടിയാൽ കടം തീർക്കാനായി സഹപ്രവർത്തകനെ ഇടപാടുചെയ്തിരുന്നു. എന്നാൽ കുടുംബ പ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണു പോലീസ് അറിയിച്ചത്.

കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. മരണ കാരണം വ്യക്തമല്ല. ഭാര്യയും രണ്ടു മക്കളുമുണ്ട്. ആര്യനാട്, തമ്പാനൂർ, കിഴക്കേകോട്ട ഡിപ്പോകളിൽ മൃതദേഹം പൊതുദർശനത്തിനു വച്ച ശേഷമാണ് സംസ്കരിച്ചത്.  

കഴിഞ്ഞ ഒരു മാസമായി സജികുമാർ ശബരിമല ഡ്യൂട്ടിയിലായിരുന്നു. അടുത്തിടെയാണ് സജികുമാർ വീട്ടിലെത്തിയത്. പലചരക്ക് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ഇനത്തിൽ 18000 രൂപയോളം നല്കാനുണ്ടായിരുന്നു. ചില സാങ്കേതിക പ്രശ്നങ്ങളാൽ ശബരിമല ഡ്യൂട്ടിക്ക് പോയതിന്റെയും കഴിഞ്ഞ മാസത്തേതിലെയും ശമ്പളം ലഭിച്ചിരുന്നില്ല. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments