Webdunia - Bharat's app for daily news and videos

Install App

ഇപി വന്നതോടെ വകുപ്പ് തെറിച്ചു; പ്രതികരണവുമായി മന്ത്രി ജലീൽ രംഗത്ത്

ഇപി വന്നതോടെ വകുപ്പ് തെറിച്ചു; പ്രതികരണവുമായി മന്ത്രി ജലീൽ രംഗത്ത്

Webdunia
വെള്ളി, 10 ഓഗസ്റ്റ് 2018 (19:36 IST)
ബന്ധു നിയമനത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം തെറിച്ച ഇപി ജയരാജന്‍ പിണറായി വിജയന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുമെന്ന് വ്യക്തമായി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയതോടെ ദിവസങ്ങള്‍ നീണ്ട ആശങ്കയ്‌ക്ക് വിരാമമായി.

ഇപി മടങ്ങി വരുന്നതോടെ നിലവിൽ എസി മൊയ്തീൻ കൈകാര്യം ചെയ്യുന്ന വ്യവസായം, കായികം യുവജനക്ഷേമം തുടങ്ങിയ വകുപ്പുകളാകും ജയരാജന് നല്‍കും. പകരം കെടി ജലീലിന്റെ തദ്ദേശ സ്വയം ഭരണ വകുപ്പ് മൊയ്തീന് നൽകും. കെടി ജലീലിന് ന്യൂനപക്ഷ ക്ഷേമം, ഹജ്ജ് തീർത്ഥാടനം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളാകും നൽകുക.

അതേസമയം, വകുപ്പ് മാറിയത് പ്രശ്‌നമുള്ള കാര്യമല്ലെന്ന് ജലീല്‍ വ്യക്തമാക്കി. പാർട്ടി എന്ത് ഉത്തരവാദിത്തം ഏൽപ്പിച്ചാലും പൂർണ സന്തോഷത്തോടെ ഏറ്റെടുക്കും.

തദ്ദേശവകുപ്പ് മന്ത്രി എന്ന നിലയിൽ ആത്മാർഥമായി പ്രവർത്തിച്ചു. തദ്ദേശവകുപ്പ് ഏകീകരണം അവസാനഘട്ടത്തിലെത്തി. ചരിത്രത്തിൽ ആദ്യമായി തദ്ദേശവകുപ്പിന്റെ പദ്ധതിച്ചെലവ് 90 ശതമാനത്തിനു മുകളിലും നികുതിപിരിവ് 70 ശതമാനത്തിനും മുകളിലെത്തിക്കാൻ കഴിഞ്ഞുവെന്നും ജലീൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

യെമനില്‍ ഹൂതികള്‍ക്കെതിരെ കടുത്ത വ്യോമാക്രമണം നടത്തി അമേരിക്ക; 38 പേര്‍ കൊല്ലപ്പെട്ടു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ഒരാഴ്ച കൊണ്ട് 279 പേർക്ക് തലയിലെ മുടി മുഴുവൻ നഷ്ടമായി; പിന്നാലെ നഖങ്ങളും തനിയെ കൊഴിയുന്നു

ജിസ്‌മോളും കുഞ്ഞുങ്ങളും മരിച്ച സംഭവം: ഗാർഹിക പീഡനത്തിന് പുറമേ സാമ്പത്തിക ഇടപാടും

അടുത്ത ലേഖനം
Show comments