Webdunia - Bharat's app for daily news and videos

Install App

പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങ് ജനദ്രോഹവും വെല്ലുവിളിയും: കുമ്മനം രാജശേഖരന്‍

ശ്രീനു എസ്
ചൊവ്വ, 18 മെയ് 2021 (17:14 IST)
വളരെയേറെ ബുദ്ധിമുട്ടുകള്‍ സഹിച്ച് ട്രിപ്പിള്‍ ലോക്ക്ഡൗണിനോട് ജനങ്ങള്‍ സഹകരിക്കുമ്പോള്‍, അതൊന്നും വകവെക്കാതെ പ്രോട്ടോക്കോള്‍ ലംഘിച്ചും നൂറുകണക്കിന് ആള്‍ക്കാരെ പങ്കെടുപ്പിച്ചും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത് കടുത്ത ജനദ്രോഹവും വെല്ലുവിളിയുമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 
 
ഭരണഘടനയോടും നിയമവാഴ്ചയോടും പ്രതിബദ്ധത പ്രഖ്യാപിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ്,  നഗ്‌നമായ നിയമലംഘനത്തിന്റെ വിളംബരമായി മാറുന്നത് അക്ഷന്തവ്യമായ അപരാധമാണ്. ലോക്ഡൗണിന്റെ കാര്‍ക്കശ്യവും പിരിമുറുക്കവും മൂലം ജനങ്ങള്‍ വല്ലാതെ വലയുന്ന സന്ദര്‍ഭമാണിത്. സാമ്പത്തിക നഷ്ടവും തൊഴില്‍ നിഷേധവും മൂലമുള്ള പ്രതിസന്ധികളും പ്രയാസങ്ങളും അവര്‍ ക്ഷമയോടെ സഹിക്കുന്നു. ജനങ്ങള്‍ ഒരു വശത്ത് അച്ചടക്കത്തോടെ പ്രോട്ടോക്കോള്‍ പാലിക്കുമ്പോള്‍ അതിനെല്ലാം ആഹ്വാനം ചെയ്തും നിയമങ്ങള്‍ ഉണ്ടാക്കിയും ഭരണസിരാകേന്ദ്രത്തില്‍ അധികാരം കയ്യാളുന്നവര്‍ പരസ്യമായി അത് ലംഘിക്കുകയാണ്. തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്.
നിയമത്തിന്റെ സംരക്ഷകര്‍ ലംഘകരായിമാറുന്ന കാഴ്ച വേദനാജനകമാണ്.  
 
രാജ്ഭവനില്‍ ചടങ്ങ് നടത്തുന്നതിനും ഓണ്‍ലൈനിലൂടെ ജനങ്ങള്‍ക്ക് ചടങ്ങ് വീക്ഷിക്കുന്നതിനും വേണ്ട സംവിധാനങ്ങള്‍ ഒരുക്കാവുന്നതേയുള്ളു. ഈ വൈകിയ വേളയിലെങ്കിലും തീരുമാനം പുനഃപരിശോധിക്കണം. ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ എല്ലാവിധ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പാലിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ അധികൃതര്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു- കുമ്മനം ഫേസ്ബുക്കില്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

അടുത്ത ലേഖനം
Show comments