Webdunia - Bharat's app for daily news and videos

Install App

വട്ടിയൂർക്കാവിലെ പ്രചാരണത്തിന്റെ പൂർണ്ണ ചുമതല കുമ്മനത്തിന്: വേദിയിലിരുന്ന രാജഗോപാലിനെ പരോക്ഷമായി വിമർശിച്ച് ശ്രീധരൻ പിള്ള

കൺവെൻഷൻ ഉദ്ഘാടനം ചെയ്ത പി എസ് ശ്രീധരൻപിള്ള കുമ്മനത്തിനാണ് തെരഞ്ഞെടുപ്പിന്‍റെ പൂർണ്ണചുമതലയെന്ന് പ്രഖ്യാപിച്ചു.

തുമ്പി എബ്രഹാം
ബുധന്‍, 2 ഒക്‌ടോബര്‍ 2019 (13:45 IST)
വട്ടിയൂർക്കാവിൽ ബിജെപിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പൂർണ്ണ ചുമതല കുമ്മനം രാജശേഖരന്. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കമായിരുന്നു വട്ടിയൂർക്കാവിലെ എൻഡിഎ കൺവെൻഷനിൽ പ്രധാന വിഷയമായി ഉയർന്നുവന്നത്.
 
കൺവെൻഷൻ ഉദ്ഘാടനം ചെയ്ത പി എസ് ശ്രീധരൻപിള്ള കുമ്മനത്തിനാണ് തെരഞ്ഞെടുപ്പിന്‍റെ പൂർണ്ണചുമതലയെന്ന് പ്രഖ്യാപിച്ചു. കുമ്മനത്തെ സ്ഥാനാർത്ഥിയായി നേരത്തെ പ്രഖ്യാപിച്ച ഒ രാജഗോപാലിനെ പരോക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു ശ്രീധരൻ പിള്ളയുടെ പ്രസംഗം.
 
പാർലമെന്‍ററി ബോർഡ് തീരുമാനിക്കുന്നതിന് മുൻപ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്ന രീതി ബിജെപിയിലില്ലെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം. രാജഗോപാലിനെ വേദിയിലിരുത്തിയായിരുന്നു ശ്രീധരൻ പിള്ളയുടെ ഒളിയമ്പ്.
 
മണ്ഡലത്തിൽ നിന്ന് ഒളിച്ചോടാൻ വന്നതല്ലെന്ന് വ്യക്തമാക്കിയ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥി നിർണ്ണയത്തിലെ തർക്കങ്ങൾ നുണപ്രചാരണം മാത്രമാണെന്ന് വിശദീകരിച്ചു. കുമ്മനത്തിന് തെരഞ്ഞെടുപ്പിന്‍റെ പൂ‍ർണ്ണചുമതല നൽകി ആരോപണങ്ങൾ തടയിടാനാണ് ബിജെപിയുടെ ശ്രമം. വി വി രാജേഷ് ഉൾപ്പടെ ജില്ലയിലെ പ്രമുഖ ബിജെപി നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുത്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കാനന പാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു

ഇപി ജയരാജന്റെ പ്രവര്‍ത്തനരംഗത്തെ പോരായ്മ കൊണ്ടാണ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് എംവി ഗോവിന്ദന്‍

ഇരുരാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറുണ്ട്; ഷെയ്ഖ് ഹസീനയെ കൈമാറണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക കത്ത് അയച്ച് ബംഗ്ലാദേശ്

മദ്യവും മയക്കുമരുന്നും നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഇത്തരക്കാര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിയുടെ ഗുണം ലഭിക്കില്ല!

അടുത്ത ലേഖനം
Show comments