Webdunia - Bharat's app for daily news and videos

Install App

അവളും നമ്മുടെ പെങ്ങന്മാരിൽ ഒരാളാണ്! മിഷേലിന് നീതിയ്ക്കായുള്ള പോരാട്ടത്തിൽ കുഞ്ചാക്കോ ബോബനും

മിഷേലിന് നീതി തേടി കുഞ്ചാക്കോ ബോബനും

Webdunia
തിങ്കള്‍, 13 മാര്‍ച്ച് 2017 (08:11 IST)
കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജി വര്‍ഗീസിന് നീതി തേടി കുഞ്ചാക്കോ ബോബനും. അവളും നമ്മുടെ പെങ്ങന്മാരിൽ ഒരാളാണ്. പോരാടാനുറച്ച് ഓരോ ആങ്ങളമാരും പെങ്ങന്മാരും മുന്നിട്ടിറങ്ങാൻ ആ ആത്മാവും ആഗ്രഹിക്കുന്നുണ്ടെന്ന് കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിൽ കുറിച്ചു.
 
അവളും നമ്മുടെ പെങ്ങന്മാരിൽ ഒരാളാണ്. ഈ കഴിഞ്ഞ ഞായറാഴ്ച കലൂർ പളളിയിൽ പോയ 
പെൺകുട്ടിയെ പിന്നീട് കണ്ടത് കൊച്ചിക്കായലിൽ ജീവനറ്റ നിലയിൽ. അവൾക്കും വേണം നീതി. പോരാടാനുറച്ച് ഓരോ ആങ്ങളമാരും പെങ്ങന്മാരും മുന്നിട്ടിറങ്ങാൻ ആ ആത്മാവും ആഗ്രഹിക്കുന്നുണ്ട്. നീതി എല്ലാവർക്കും വേണം. ആ കുടുംബത്തിനൊപ്പം നീതിക്കായുള്ള പോരാട്ടത്തിൽ നമുക്കും അണിചേരാം. കുഞ്ചാക്കോ പറഞ്ഞു.
 
മിഷേലിന് നീതി തേടി നടന്മാരായ നിവിൻ പോളി, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ എന്നിവർ നേരത്തേ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കുഞ്ചാക്കോ ബോബനും രംഗത്തെത്തിയിരിക്കുന്നത്. മിഷേലിന്റെ കേസ് അന്വേഷിക്കാന്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കാണിച്ച ശുഷ്‌കാന്തി എന്തുകൊണ്ട് കാണിക്കുന്നില്ല എന്ന ചോദ്യവും ഉയര്‍ന്നു. മിഷേലിന്റെ മരണത്തിലെ ദുരൂഹതകള്‍ നീക്കി നീതി ഉറപ്പാക്കുക എന്ന ആവശ്യം ശക്തമായിരിക്കുകയാണ്. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽ കുളത്തിൽ 3 യുവതികൾ മുങ്ങിമരിച്ചു

സി.ബി.ഐ ചമഞ്ഞ് 3.15 കോടി തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 40 കാരൻ അറസ്റ്റിൽ

പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോയ KSRTC ബസ് തീപിടിച്ചു കത്തി നശിച്ചു

കൈക്കൂലി കേസിൽ കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

അടുത്ത ലേഖനം
Show comments