Webdunia - Bharat's app for daily news and videos

Install App

മകളെ കൊന്നതാണ്, ആത്മഹത്യക്കുറിപ്പ് നിർബന്ധിച്ച് എഴുതിപ്പിച്ചത്; വെളിപ്പെടുത്തലുമയി കുണ്ടറയിലെ പത്തുവയസുകാരിയുടെ പിതാവ്

കൊന്നതാണ്, വെളിപ്പെടുത്തലുമയി കുണ്ടറയിലെ പത്തുവയസുകാരിയുടെ പിതാവ്

Webdunia
തിങ്കള്‍, 20 മാര്‍ച്ച് 2017 (11:44 IST)
കുണ്ടറയില്‍ പീഡനക്കേസില്‍ വെളിപ്പെടുത്തലുമായി പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ പിതാവ്. മകളുടെ മരണം കൊലപാതകമാണ്. മകളെ കൊണ്ട് ആത്മഹത്യക്കുറിപ്പ് നിർബന്ധിച്ച് എഴുതിപ്പിച്ചതാണ്. മകൾക്ക് പഴയലിപി അറിയില്ല. കുട്ടി മരിച്ച ദിവസം വീട്ടിൽ ചെല്ലാൻ മുത്തച്ഛൻ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ മുത്തച്ഛൻ കുറ്റം സമ്മതിച്ചത് നുണപരിശോധന ഭയന്നാണ്. നുണപരിശോധന നടത്തിയാൽ കേസിൽ കൂടുതൽ ആളുകൾ പ്രതികളാകും. മകളെ കൊലപ്പെടുത്തി തന്നെ പ്രതിയാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. തന്നെ പ്രതിയാക്കിയ കേസിൽ കുട്ടിയെ കൗൺസിങ് നടത്തിയില്ല. കൗൺസിലിങ് നടത്തിയിരുന്നെങ്കിൽ കുട്ടി മരിക്കില്ലായിരുന്നുവെന്നും പിതാവ് പറഞ്ഞു.

പീഡനത്തിന് ഇരയായ പത്തുവയസുകാരി മരിച്ച കേസില്‍ മുത്തച്ഛനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഞായറാഴ്ചയാണ് മരിച്ച പെൺകുട്ടിയുടെ മുത്തച്ഛൻ വിക്ടറിനെ പൊലീസ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.

മുത്തശ്ശിയുടെ മൊഴിയാണ് ഈ കേസില്‍ നിർണായകമായത്. ആത്മഹത്യ ചെയ്ത തന്റെ പേരക്കുട്ടിയും മകളും മുത്തച്ഛന്റെ ഈ പീഡനത്തെക്കുറിച്ച് പലതവണ പരാതിപ്പെട്ടിരുന്നതായും മുത്തശ്ശി പൊലീസിനോട് പറഞ്ഞു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments