Webdunia - Bharat's app for daily news and videos

Install App

കുരീപ്പുഴയ്ക്ക് നേരെ നടന്ന ആക്രമണം; കർശന നടപടി എടുക്കണമെന്ന് പൊലീസിനോട് മുഖ്യമന്ത്രിയുടെ നിർദേശം

സംഭവം ഗൗരമായി കാണുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

Webdunia
ചൊവ്വ, 6 ഫെബ്രുവരി 2018 (08:41 IST)
കവി കുരീപ്പുഴ ശ്രീകുമാറിനുനേരെ നടന്ന ആർ എസ് എസ് ആക്രമണത്തില്‍ കര്‍ശന നടപടി എടുക്കാന്‍ പൊലീസിന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കി. സംഭവം ഗൗരവമായി കണ്ട് ഊര്‍ജിതമായ അന്വേഷണം നടത്തണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. ഇതിനായി കൊല്ലം റൂറല്‍ എസ് പി ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 
 
കൊല്ലത്തെ കടയ്ക്കല്‍ കോട്ടുകാലില്‍ വച്ച് ഒരു സംഘം ആളുകൾ കുരീപ്പുഴയെ ആക്രമിക്കുകയായി‌രുന്നു. ആക്രമണത്തിൽ അദ്ദേഹം പൊലീസിൽ പരാതി നൽകിയിരുന്നു. കോട്ടുക്കലില്‍ ഗ്രന്ഥശാലാ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞ് നിര്‍ത്തി അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. 
 
ചടങ്ങിൽ വടയമ്പാടി ജാതിമതല്‍ സമരം സംബന്ധിച്ച വിഷയത്തെ കുറിച്ച് അദ്ദേഹം സംസാരിക്കുകയുണ്ടായി. ചടങ്ങില്‍ കുരീപ്പുഴ നടത്തിയ പ്രസംഗത്തില്‍ ആര്‍എസ്എസിനെതിരയും സംഘപരിവാറിനെതിരെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിൽ പ്രകോപിതരായിട്ടായിരുന്നു ആക്രമം.
 
എന്‍എസ്എസ്സിന് കീഴിലുള്ള ഭജനമഠം ദേവീ ക്ഷേത്ര ഭരണസമിതി ഒരേക്കറോളം വരുന്ന മൈതാനം കയ്യേറി സ്വന്തമാക്കിയ ഭൂമിയുടെ പട്ടയം റദ്ദ് ചെയ്യണമാന്നാവശ്യപ്പെട്ടാണ് വടയമ്പാടിയില്‍ സമരം നടക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകം മുഴുവന്‍ അവസാനിക്കുമ്പോള്‍, അവസരം ലഭിച്ചാല്‍ ഇന്ത്യയെ രക്ഷിക്കുമെന്ന് ചാറ്റ്ജിപിടി: കാരണമിത്

ഗര്‍ഭനിരോധന കോയില്‍ പിടിച്ച് കുഞ്ഞ്, അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ഡോക്ടര്‍

ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കാന്‍ സര്‍ക്കാര്‍; കോണ്‍ഗ്രസ് എതിര്‍ത്തേക്കും

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും

റീൽസ് എടുക്കു, ജെൻ സിയെ കയ്യിലെടുക്കു: കോൺഗ്രസ് എംഎൽഎമാർക്ക് പുതിയ നിർദേശം

അടുത്ത ലേഖനം
Show comments