Webdunia - Bharat's app for daily news and videos

Install App

ശബരിമലയെക്കുറിച്ച് സംസാരിച്ചാല്‍ കാലുവെട്ടും; കുരീപ്പുഴ ശ്രീകുമാറിന് സംഘപരിവാറിന്റെ ഭീഷണി

ശബരിമലയെക്കുറിച്ച് സംസാരിച്ചാല്‍ കാലുവെട്ടും; കുരീപ്പുഴ ശ്രീകുമാറിന് സംഘപരിവാറിന്റെ ഭീഷണി

Webdunia
ചൊവ്വ, 6 നവം‌ബര്‍ 2018 (15:51 IST)
ശബരിമലയെക്കുറിച്ച് സംസാരിച്ചാല്‍ കാലുവെട്ടുമെന്ന് കവി കുരീപ്പുഴ ശ്രീകുമാറിന് സംഘപരിവാറിന്റെ  ഭീഷണി. ബൈക്കില്‍ എത്തിയ യുവാവാണ് അസഭ്യവര്‍ഷവും ഭീഷണിയും മുഴക്കിയത്.

കെപിഎംഎസ് പെരിനാട് യൂണിയൻ പഞ്ചായത്ത് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ വില്ലുവണ്ടിയാത്ര സ്മൃതിയാത്രയുടെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ കുരീപ്പുഴ എത്തിയപ്പോഴാണ് സംഭവം.

യോഗത്തില്‍ പങ്കെടുക്കുന്നതിനായി സമീപത്തെ റോഡില്‍ ഭാര്യയുമൊത്ത് നിൽക്കുമ്പോഴാണ് ബൈക്കില്‍ എത്തിയ സംഘപരിവാർ പ്രവർത്തകന്‍ കുരീപ്പുഴയെ ഭീഷണപ്പെടുത്തിയത്.

സംഭവം കണ്ടു നിന്നവര്‍ അടുത്തേക്ക് എത്തിയതോടെ യുവാവ് ബൈക്കില്‍ ഓടിച്ചു പോകുകയും ചെയ്‌തു.

നീരാവിൽ താമസിക്കുന്ന മാവേലിക്കര സ്വദേശിയായ ശ്രീകുമാറാണെന്ന് പരിചയപ്പെടുത്തിയ യുവാവാണ് ഭീഷണി മുഴക്കിയതെന്ന് പ്രസംഗത്തിനിടെ കുരീപ്പുഴ ശ്രീകുമാര്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

തനിക്ക് നീതി വേണം; മുകേഷ് ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി

എന്തുകൊണ്ടാണ് നോട്ട് ബുക്കുകളും പുസ്തകങ്ങളും ചതുരാകൃതിയിലെന്ന് ചിന്തിച്ചിട്ടുണ്ടോ?

തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം വീട്ടുകാരോട് മറച്ചുവെച്ച് അങ്കണവാടി ടീച്ചര്‍; തലച്ചോറിന് ക്ഷതമേറ്റ് കുട്ടി ഗുരുതരാവസ്ഥയില്‍

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമല്ല: ശ്രദ്ധിച്ച് ചെയ്തില്ലെങ്കിൽ പണി കിട്ടും

അടുത്ത ലേഖനം
Show comments