Webdunia - Bharat's app for daily news and videos

Install App

മണ്ണിൽപുതഞ്ഞപ്പോഴും പൊന്നോമനയുടെ കയ്യിൽ മുറുകെപ്പിടിച്ച് അമ്മ, കോട്ടക്കുന്നിൽ മൃതദേഹങ്ങൾ കണ്ടെത്തി

Webdunia
ഞായര്‍, 11 ഓഗസ്റ്റ് 2019 (16:12 IST)
കോട്ടക്കുന്നിൽ ഉരുൾപ്പൊട്ടലിനെ തുടർന്ന് കാണാതായ കുടുംബത്തിലെ 21കാരിയായ അമ്മയുടെയും ഒന്നരവയസുകാരൻ മകന്റെയും മൃതദേഹം കണ്ടെടുത്തു. ഗീതു എന്ന യുവതിയുടെയും മകൻ ധ്രുവന്റെയും മൃതദേഹമാണ് തിരച്ചിലിൽ കണ്ടെത്തിയത്. കുഞ്ഞിനെ കയ്യിൽ മുറുകെ പിടിച്ചനിലയിലായിരുന്നു അമ്മയുടെ മൃതദേഹം 44കാരിയായ സരസ്വതിക്കായി തിരച്ചിൽ തുടരുകയാണ്.
 
വെള്ളിയാഴ്ചയാണ് കോട്ടക്കുന്നിൽ ഉരുൾപ്പൊട്ടലുണ്ടാകുന്നത്. ഇവർ താമസിച്ചിരുന്ന വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. സംഭവസമയം വീടിന് പുറത്തായിരുന്നതിനാൽ ഗീതുവിന്റെ ഭർത്താവ് ശരത് തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. വീടിന് സമീപത്തെ ഉറവു വെള്ളം വഴി തിരിച്ചുവിടാൻ വേണ്ടി പുറത്തിറങ്ങിയതായിരുന്നു ശരത്തും അമ്മയും.
 
അപ്പോഴാണ് വലിയ ശബ്ധത്തോടെ ഉരുൾപ്പൊട്ടലുണ്ടായത് അമ്മ സരസ്വതി ഒടാൻ ഉറക്കെ ആർത്തു. അമ്മയുടെ കൈപിടിച്ച് റോഡിനപ്പുറത്തേക്ക് ചാടാൻ ശരത് ശ്രമിച്ചെങ്കിലും അപ്പോഴേക്കും അമ്മ മണ്ണിനടിയിൽപ്പെട്ടിരുന്നു. വീടിനു സമീപത്തെ ടൂറിസ്റ്റ് ഹോമിന്റെ വരാന്തയിലേക്ക് ചാടിയ ശരത്തിന് മുകളിൽ മരച്ചില്ലകൾ വന്നുവീണതാണ് രക്ഷയായത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യൻ ആക്രമണം അതിരുകടന്നു, യുക്രെയ്ൻ ജനതയെ അടിയന്തിരമായി പിന്തുണയ്ക്കണം: ജോ ബൈഡൻ

കേസ് വേണ്ട; ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയത് അക്കാദമിക താല്‍പര്യം കൊണ്ടാണെന്ന് നടി സുപ്രീംകോടതിയില്‍ മൊഴി നല്‍കി

എന്തുകൊണ്ടാണ് വിവാഹിതരായ പുരുഷന്മാര്‍ മറ്റ് സ്ത്രീകളെ ഇഷ്ടപ്പെടുന്നത്? പിന്നില്‍ ഞെട്ടിക്കുന്ന കാരണങ്ങള്‍

ഓട്ടോ കൂലിയായി 50രൂപ കൂടുതല്‍ വാങ്ങി; എംവിഡി ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയത് 5500 രൂപയുടെ പിഴ

Sabarimala News: കുറഞ്ഞത് 40 പേരുണ്ടെങ്കില്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ്

അടുത്ത ലേഖനം
Show comments