Webdunia - Bharat's app for daily news and videos

Install App

''ശമ്പളം കിട്ടാനുള്ള ഒരു പണിയായി മാത്രം അധ്യാപനത്തെ കാണരുത്'' - മാല പാർവതി

ലക്ഷ്മി നായർ ഒറ്റപ്പെടുന്നു, സിനിമ മേഖലയിലുള്ളവരും ലക്ഷ്മിക്കെതിര്!

Webdunia
ചൊവ്വ, 31 ജനുവരി 2017 (13:34 IST)
ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ വീണ്ടും കുരുക്കിലേക്ക്. ലക്ഷ്മി നായർ രാജി വെച്ചേ തീരുവെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വിദ്യാർത്ഥികൾ. സമരം അവസാനിപ്പിക്കാൻ തയ്യാറല്ലെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. സംഭവത്തിൽ പ്രതികരണവുമായി നടി മാലാ പാർവതി രംഗത്തെത്തിയിരിക്കുകയാണ്.
 
മാലാ പാർവതിയുടെ കുറിപ്പ് വായിക്കാം:
 
സത്യം, നീതി,ധർമ്മം ഇവയ്ക്ക് വേണ്ടി നിലകൊള്ളാൻ ഇരുട്ടകറ്റി വെളിച്ചം വീശുന്ന ക്രാന്തദർശികളാകണം അദ്ധ്യാപകർ. കാമം ക്രോധം ,ലോഭം, മദം മാത്സര്യം തുടങ്ങിയ താമസ ഗുണങ്ങൾ മനുഷ്യ സഹജമാണ്. ഈ സഹജ വാസനകളെ സംസ്ക്കരിച്ച് അറിവിലൂടെ അറിവായി മാറാൻ പ്രേരിപ്പിക്കുന്ന മാർഗ്ഗദർശികളാണ് അദ്ധ്യാപകർ. കാമം പ്രണയം പോലുള്ള കാര്യങ്ങൾ വളർച്ചയുടെ ഘട്ടത്തിൽ സ്വാഭാവികം. 
 
അങ്ങനെയുള്ള ഘട്ടങ്ങളിൽ ചിന്തയുടെ മൂർച്ചകൂട്ടി അവനവന്റെ ഉള്ളം കാട്ടി കൊടുത്ത്, കരയാനും ചിരിക്കാനും താങ്ങാവുന്ന ഒരു ചുമലായി മാറണം അദ്ധ്യാപകർ. ഭയം,ഭീതി, അന്ധവിശ്വാസം ഇവയെ എല്ലാം ഒഴുക്കി കളഞ്ഞ് നിർഭയരാക്കുന്ന ശക്തികളാകണം അദ്ധ്യാപകർ. ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും പ്രേരണയാകുന്ന ചൈതന്യമാകണം അദ്ധ്യാപകർ. അദ്ധ്യാപനം മരിക്കുന്ന വരെ തുടരുന്ന ഒരു കർമ്മമാണ്. നിത്യ ഉപാസനയാണ്.
 
അദ്ധ്യാപനം ശമ്പളം കിട്ടാനുള്ള ഒരു പണിയായി മാത്രം വിചാരിക്കരുന്നവരോട് എന്ത് പറയാൻ!??! ടീച്ചറെ എന്ന് ഒരു വിദ്യാർത്ഥി മനസ്സ് കൊണ്ട് വിളിക്കുമ്പോഴാണ്, ആ തൊഴിലിന് നാം പ്രാപ്തരാവുന്നത്. ശമ്പളവും തസ്തികയും അതിന് ഒരു മാനദണ്ഡമേ അല്ല. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

അടുത്ത ലേഖനം