Select Your Language

Notifications

webdunia
webdunia
webdunia
webdunia

തോമസ് ചാണ്ടിയെ മന്ത്രിയാക്കണം, കത്ത് കൈമാറി; പാർട്ടിയിൽ ആശയക്കുഴപ്പമില്ലെന്ന് ഉഴവൂർ വിജയൻ

''നന്ദി ആരോട് ചൊല്ലേണ്ടൂ...''

തോമസ് ചാണ്ടിയെ മന്ത്രിയാക്കണം, കത്ത് കൈമാറി; പാർട്ടിയിൽ ആശയക്കുഴപ്പമില്ലെന്ന് ഉഴവൂർ വിജയൻ
, വെള്ളി, 31 മാര്‍ച്ച് 2017 (10:42 IST)
തോമസ് ചാണ്ടിയെ മന്ത്രിയാക്കണം എന്ന് വ്യക്തമാക്കുന്ന കത്ത് മുഖ്യമന്ത്രിയ്ക്ക് നൽകിയെന്ന് ഉഴവൂർ വിജയൻ വ്യക്തമാക്കി. എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവെച്ച സാഹാചര്യത്തിൽ പുതിയ മന്ത്രി ആരാകുമെന്ന കാര്യത്തിൽ പാർട്ടിയിൽ ആശയക്കുഴപ്പം നിന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ ഒരു തീരുമാനം കാണാൻ അദ്ദേഹം മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്.
 
പാർട്ടിയിൽ ആശയക്കുഴപ്പമില്ലെന്നും പുതിയ സാഹചര്യങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്നും വിജയൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എൻ സി പി ദേശീയ നേതൃത്വവുമായി നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യും. എല്ലാം പാർട്ടിയും മുന്നണിയും തീരുമാനിയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ചേരുന്ന അടിയന്തര എല്‍ഡിഎഫ് യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
 
ശശീന്ദ്രന്റെ ഫോൺ വിളി വിവാദത്തിലെ അന്വേഷണം പൂർത്തിയാക്കാൻ കാത്തിരിയ്ക്കുകയാണെന്നും വിജയൻ വ്യക്തമാക്കുന്നു. സത്യം പുറത്തുവരാൻ കാരണം മാധ്യമ പ്രവർത്തകരാണ്. ഇന്നലെ ചാനൽ നടത്തിയ മാപ്പുപറച്ചിലിൽ നന്ദി അറിയിക്കാനുള്ളത് മാധ്യമങ്ങളോടും ജനങ്ങളോടുമാണെന്നും അദ്ദേഹം പറഞ്ഞു.
 
മംഗളം ചാനല്‍ മാര്‍ച്ച് 26 ഞായറാഴ്ച അവരുടെ ലോഞ്ചിങ്ങിനോട് അനുബന്ധിച്ച് പുറത്തുവിട്ട ലൈംഗിക ചുവയുളള ടെലിഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്‍ രാജിവെക്കുന്നത്. രാവിലെ വാര്‍ത്ത വന്നതിന് പിന്നാലെ മൂന്ന് മണിയ്ക്ക് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപനം നടന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ... ആന്‍ഡ്രോയിഡ് ഫോണ്‍ സ്മാര്‍ട്ടല്ലെന്ന പരാതി ഒഴിവാക്കാം !