Webdunia - Bharat's app for daily news and videos

Install App

By Election Result 2025: കാറ്റ് ഇടത്തോട്ട് തന്നെ; തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു നേട്ടം, കോണ്‍ഗ്രസ് സീറ്റും പിടിച്ചെടുത്തു

28 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ 15 ഇടത്തും എല്‍ഡിഎഫ് വിജയിച്ചു

രേണുക വേണു
ചൊവ്വ, 25 ഫെബ്രുവരി 2025 (12:23 IST)
LDF, UDF By Election Result 2025: സംസ്ഥാനത്ത് നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു നേട്ടം. വയനാട് ഒഴികെയുള്ള ജില്ലകളിലെ 30 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ രണ്ട് വാര്‍ഡുകളില്‍ എല്‍ഡിഎഫ് എതിരില്ലാതെ ജയിച്ചിരുന്നു. പിന്നീടുള്ള 28 സീറ്റുകളിലേക്ക് തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നു. ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് സീറ്റുകളടക്കം പിടിച്ചെടുത്ത് എല്‍ഡിഎഫ് നേട്ടം കൊയ്തു. 
 
28 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ 15 ഇടത്തും എല്‍ഡിഎഫ് വിജയിച്ചു. എതിരില്ലാതെ ജയിച്ച രണ്ട് സീറ്റുകള്‍ അടക്കം എല്‍ഡിഎഫിന്റെ നേട്ടം 17 ആയി. യുഡിഎഫ് ജയിച്ചത് 12 സീറ്റുകളില്‍. ഒരിടത്ത് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിക്കു ജയം. ബിജെപിക്ക് പൂജ്യം. 
 
കൊട്ടാരക്കര മുനിസിപ്പാലിറ്റിയില്‍ കല്ലുവാതുക്കല്‍ ഡിവിഷനില്‍ സിപിഐയിലെ മഞ്ജു സാം വിജയിച്ചു. 93 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയം. പൂവച്ചല്‍ പഞ്ചായത്തിലെ പുളിങ്കോട് വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സെയ്ദ് സബര്‍മതിയാണ് വിജയിച്ചത്. തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ശ്രീവരാഹം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.ഹരികുമാര്‍ വിജയിച്ചു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് കൊട്ടറ ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വത്സമ്മ തോമസിനാണ് ജയം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വന്യജീവികളുടെ ആക്രമണത്തില്‍ മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം 14 ലക്ഷം ആക്കണമെന്ന് വനംവകുപ്പിന്റെ ശുപാര്‍ശ

ജാമ്യ വ്യവസ്ഥ ലംഘിച്ചു: പള്‍സര്‍ സുനിക്കെതിരെ വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട്

പിസി ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി ഐസിയുവില്‍; ആശുപത്രിയില്‍ പോലീസ് കാവല്‍

'നേതൃത്വത്തിനു മുകളില്‍ പോകാന്‍ നോക്കുന്നു'; തരൂരിനെതിരെ നടപടി വേണമെന്ന് സതീശന്‍, ചെവികൊടുക്കാതെ ഹൈക്കമാന്‍ഡ്

സാമ്പത്തിക ബാധ്യതയാണ് കാരണമെങ്കില്‍ എന്തിന് പ്രണയിനിയെ കൊന്നു? ദുരൂഹതകള്‍ നീങ്ങാന്‍ ഷമി സംസാരിക്കണം

അടുത്ത ലേഖനം
Show comments