Webdunia - Bharat's app for daily news and videos

Install App

കോളജുകൾ അനുവദിച്ചത് കേന്ദ്രവിരുദ്ധമായി, എയ്ഡഡ് പദവി നൽകിയതിലും വ്യാപകമായ ക്രമക്കേടെന്ന് മന്ത്രിസഭാ ഉപസമിതി

കോളജുകൾക്ക് അനുമതി നൽകിയത് കേന്ദ്രവിരുദ്ധമായിട്ടാണെന്ന് മന്ത്രിസഭാ ഉപസമിതി വിലയിരുത്തി. യു ഡി എഫ് സർക്കാർ കോളജ് അനുവദിച്ചത് കേന്ദ്രത്തിന്റെ തീരുമാനത്തിന് വിരുദ്ധമായിട്ടാണെന്നും കോളജുകൾക്ക് എയ്ഡഡ് പദവി നൽകിയതിൽ ചട്ടലംഘനം നടന്നിട്ടുണെന്നും എ കെ ബാലൻ അധ

Webdunia
ബുധന്‍, 22 ജൂണ്‍ 2016 (12:38 IST)
കോളജുകൾക്ക് അനുമതി നൽകിയത് കേന്ദ്രവിരുദ്ധമായിട്ടാണെന്ന് മന്ത്രിസഭാ ഉപസമിതി വിലയിരുത്തി. യു ഡി എഫ് സർക്കാർ കോളജ് അനുവദിച്ചത് കേന്ദ്രത്തിന്റെ തീരുമാനത്തിന് വിരുദ്ധമായിട്ടാണെന്നും കോളജുകൾക്ക് എയ്ഡഡ് പദവി നൽകിയതിൽ ചട്ടലംഘനം നടന്നിട്ടുണെന്നും എ കെ ബാലൻ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി വിലയിരുത്തി.
 
ബധിരമൂക കോളജുകൾ എയ്ഡഡ് ആക്കിയതിലും വലിയ തോതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും മന്ത്രിസഭാ ഉപസമിതി വിലയിരുത്തി. യു ഡി എഫ് സർക്കാരിന്റെ ഭരണകാലത്ത് വിദ്യാഭ്യാസ മേഖലയിലും വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ട്. അഞ്ചു വകുപ്പുകളിലെ പരിശോധനയാണ് സമിതി പൂർത്തിയാക്കിയിരിക്കുന്നത്. 
 
വിവിധ സമുദായ വിഭാഗങ്ങള്‍ക്കും ഉപവിഭാഗങ്ങള്‍ക്കും 12 പുതിയ കോളജുകളാണ് അനുവദിച്ചത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് തൊട്ടുമുമ്പ് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കൃത്യമായ പഠനമോ പരിശോധനയോ  നടത്താതെയാണ് അനുമതി നല്‍കിയതെന്ന് ആക്ഷേപമുയർന്നിരുന്നു. എന്നാല്‍, അര്‍ഹരായ സമുദായങ്ങള്‍ക്ക് പുതിയ കോളജ് അനുവദിക്കുകയെന്നത് യുഡിഎഫിന്റെ നയപരമായ തീരുമാനമാണെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.
 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കടയിൽ കഞ്ചാവ് വെച്ച് മകനെ കുടുക്കാൻ ശ്രമം, പിതാവ് അറസ്റ്റിൽ

ശക്തിയാര്‍ജ്ജിച്ച് രമേശ് ചെന്നിത്തല; സതീശനോടു മമതയില്ലാത്ത മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും !

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

അടുത്ത ലേഖനം
Show comments