Webdunia - Bharat's app for daily news and videos

Install App

അധികം സിനിമകൾ ചെയ്തിട്ടില്ല, പക്ഷേ ലീന നയിക്കുന്നത് ആഡംബര ജീവിതം; നേരത്തെ തട്ടിപ്പുകേസുകളിൽ അറസ്റ്റിലായപ്പോൾ താരത്തിൽനിന്നും പിടിച്ചെടുത്തത് ഹമ്മർ ഉൾപ്പടെ 9 ആഡംബര കാറുകൾ

Webdunia
ശനി, 15 ഡിസം‌ബര്‍ 2018 (19:33 IST)
കൊച്ചി: കൊച്ചിയിൽ ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിൽ ഉണ്ടായ വെടിവെപ്പ് വലിയ ദുരൂഹതകൾ ബാക്കിയക്കുന്നതാണ്. അധികം സിനിമയിൽ അഭിനയിച്ചിട്ടില്ല ലീന. പക്ഷേ ആഡംബര ജീവിതമാണ് താരം നയിക്കുന്നത്. സാമ്പത്തിക ഇടപാടുകളിലും തട്ടിപ്പ് കേസുകളും പ്രതിയായി താരം നേരത്തെ തന്നെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
 
മോഹൻലാൽ നായകനായ റെഡ് ചില്ലീസ് എന്ന ചിത്രത്തുലൂടെയാണ്  2009ൽ ലീന അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഹസ്ബൻസ് ഇൻ ഗോവ. കോബ്ര, പ്രേതമുണ്ട് സൂക്ഷിക്കുക എന്നീ മലയാള സിനിമകളിലും അഭിനയിച്ചു. തമിഴിൽ മദ്രാസ് കഫേ ബിരിയാണി എന്നീ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.
 
20 കോടിരൂപയുടെ തട്ടിപ്പ് കേസിൽ പ്രതിയായാണ് ലീന ആദ്യമായി വിവാദ നായികയാകുന്നത്. ബാങ്കിൽ നിന്നും വായ്പയെടുത്ത തട്ടിപ്പ് നടത്തിയ കേസിൽ ചെന്നൈയിലെ എഗ്‌മോറിൽ വച്ചും ലീന അറസ്റ്റിലവുകയായിരുന്നു. അന്ന് ബി എം ഡബ്ല്യു ഓടി, ലാൻഡ് ക്രൂസർ തുടങ്ങി 9 ആഡംബര കാറുകളാണ് താരത്തിൽനിന്നും പൊലീസ് പിടിച്ചെടുത്തത്. 
 
പനമ്പള്ളി നഗറിൽ നടന്ന വെടിവെപ്പിന് പിന്നിൽ മുംബൈ അധോലോക നേതാവ് രവി പൂജാരയാണ് എന്നാണ് റിപ്പോർട്ടുകൾ. ഇത് സൂചിപ്പിക്കുന്ന കടലാസ് ഉപേക്ഷിച്ചാണ് വെടിവെപ്പിന് ശേഷം അക്രമികൾ കടന്നത്. 20 കോടി ഭീഷണി സന്ദേശത്തിലൂടെ അക്രമികൾ താരത്തോട് ആവശ്യപ്പെട്ടതായി ലീന പൊലീസിൽ പരാതി നൽകിയതായാണ് സൂചന. അങ്ങനെയെങ്കിൽ അക്രമി സംഘവുമായി ലീനക്ക് എന്താണ് ബന്ധം എന്ന ചോദ്യവും ഉയരുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments