Webdunia - Bharat's app for daily news and videos

Install App

ചിന്നവീടിന് തുടക്കം മീശമാധവന്‍; കാവ്യയുമായുള്ള അടുപ്പം മഞ്ജുവിന് അറിയാമായിരുന്നു - ദിലീപിന്റെ വിവാഹ കഥകള്‍ വിവരിച്ച് ലിബര്‍ട്ടി ബഷീര്‍

ചിന്നവീടിന് തുടക്കം മീശമാധവന്‍; കാവ്യയുമായുള്ള അടുപ്പം മഞ്ജുവിന് അറിയാമായിരുന്നു - ദിലീപിന്റെ വിവാഹ കഥകള്‍ വിവരിച്ച് ലിബര്‍ട്ടി ബഷീര്‍

Webdunia
ശനി, 5 ഓഗസ്റ്റ് 2017 (14:56 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ ദിലീപിന്റെ ആദ്യവിവാഹം സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ സജീവമായിരിക്കെ കൂടുതല്‍ വെളിപ്പെടുത്തലുമായി ലിബര്‍ട്ടി ബഷീര്‍.

ദിലീപിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് ഞാന്‍ ഉള്‍പ്പെടയുള്ള എല്ലാവര്‍ക്കും അറിയാമായിരുന്നു. സിനിമയിലെ ദിലീപിന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് ഇതുസംബന്ധിച്ച് എല്ലാ വിവരങ്ങളും അറിയാം. മഞ്ജു വാര്യരെ വിവാഹം ചെയ്‌ത ശേഷം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദിലീപിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് പുറത്തറിയുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

മഞ്ജുവിന് ദിലീപിന്റെ വീട്ടുകാരില്‍ നിന്ന് മോശമായ അനുഭവങ്ങളാണ് നേരിടേണ്ടിവന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും പൊട്ടലും ചീറ്റലുകളും പതിവായി. ഒരു സ്വാതന്ത്ര്യവും അവിടെ നിന്നും ആ കുട്ടിക്ക് ലഭിച്ചില്ല. പ്രശ്‌നങ്ങള്‍ നിരവധിയുണ്ടായിരുന്നപ്പോഴും തറവാടിത്തം കൊണ്ട് മാത്രമാണ് മഞ്ജു പിടിച്ചു നിന്നത്. എന്നാല്‍ ഈ സമയത്തൊന്നും ദിലീപ് അങ്ങനെയല്ലാ പെരുമാറിയിരുന്നതെന്നും മഞ്ജു തന്നെ നേരിട്ട് പറഞ്ഞിരിന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.

മീശമാധവന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് കാവ്യ മാധവനുമായി ദിലീപ് അടുക്കുന്നത്. പിന്നീട് ഇതൊരു ചിന്നവീട് പോലെ കൊണ്ടു നടന്നു. ഈ ബന്ധം മഞ്ജുവിന് അറിയാമായിരുന്നു. തനിക്കെതിരേ ആക്ഷേപം ഉന്നയിച്ചപ്പോഴും ദിലീപിന്റെ ആദ്യവിവാഹത്തെക്കുറിച്ച് സംസാരിക്കാന്‍ താല്‍പ്പര്യപ്പെടാതിരുന്നത് വ്യക്തിപരമായി ഒരാളെ അധിക്ഷേപിക്കേണ്ട എന്ന തന്റെ  മര്യാദ കൊണ്ടാണെന്നും ലിബര്‍ട്ടി ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ തിയേറ്റര്‍ സമരം സജീവമായി നില്‍ക്കുന്ന സമയത്ത് ലിബര്‍ട്ടി ബഷീര്‍ മൂന്നു പ്രാവശ്യം വിവാഹം കഴിച്ചതിനെ പരിഹസിച്ച് ദിലീപ് സംസാരിച്ചിരുന്നു. “മൂന്ന് ഭാര്യമാരെ വെച്ചു കൊണ്ടിരിക്കുന്നയാള്‍” എന്നാണ് ബഷീറിനെ ദിലീപ് വിളിച്ചത്.  എന്തായാലും മൂന്ന് വിവാഹം കഴിച്ചെങ്കിലും എല്ലാവരേയും താന്‍ നന്നായി നോക്കുന്നുണ്ട്, മറ്റ് ചിലരെ പോലെ ഒന്ന് കഴിഞ്ഞ് മറ്റൊന്ന് അത് കഴിഞ്ഞ് വീണ്ടും മറ്റൊന്ന് എന്ന നിലയിലല്ല താന്‍ വിവാഹം കഴിച്ചതെന്നും ബഷീര്‍ ഇപ്പോള്‍ പറയുന്നു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണത്തിന് ഉപയോഗിച്ചത് പത്ത് ഉപഗ്രഹങ്ങള്‍; വാര്‍ത്താ കുറിപ്പ് പുറത്തിറക്കി കേന്ദ്രം

കോട്ടയത്ത് അച്ഛന്‍ റിവേഴ്‌സ് എടുത്ത വാഹനമിടിച്ച് കുഞ്ഞ് മരിച്ചു

കെട്ടിടങ്ങളും വീടുകളും വാടകയ്ക്ക് നല്‍കുമ്പോള്‍ ശ്രദ്ധിക്കുക; പുതിയ നിയമം അറിഞ്ഞിരിക്കണം

എസ്എസ്എല്‍സി സേ പരീക്ഷ ഈമാസം 28ന് ആരംഭിക്കും

പത്തുവയസുകാരിയെ ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിയെ കോടതി വളപ്പിലിട്ട് തല്ലി മാതാവ്; പ്രതിക്ക് 64 വര്‍ഷം കഠിന തടവ്

അടുത്ത ലേഖനം
Show comments