Webdunia - Bharat's app for daily news and videos

Install App

തദ്ദേശ തിരഞ്ഞെടുപ്പിൽ 2015ലെ വോട്ടർപട്ടിക ഉപയോഗിക്കാം, ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

Webdunia
വെള്ളി, 6 മാര്‍ച്ച് 2020 (14:14 IST)
തദ്ദേശ സ്യയംഭരണ തിരഞ്ഞെടുപ്പിൽ 2015ലെ വോട്ടർ പട്ടിക ഉപയോഗിക്കരുത് എന്ന ഹൈക്കോടതി ഡിവിഷൻ ബന്ധിനെ വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹർജിയിലാണ് ചീഫ് ജെസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. 
 
വോട്ടർപട്ടികയിൽ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് വിവേചനാധികാരമുണ്ട് എന്ന് കൊടതി നിരീക്ഷിച്ചു. 2019ലെ വോട്ടർപട്ടിക അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താൻ പത്തുകോടിയോളം രൂപ അധിക ചിലവ് വരുമെന്നും, തെരഞ്ഞെടുപ്പ് വൈകിപ്പിക്ക മത്രമാണ് കമ്മീഷന്റെ നടപടിയെ എതിർക്കുന്നവരുടെ ലക്ഷ്യം എന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെകെ വേണുഗോപാൽ ആരോപിച്ചു.
 
2019ലെ വോട്ടർപ്പട്ടിക വാർഡ് അടിസ്ഥാനത്തിലേക്ക് പുനഃക്രമീകരിക്കുക മാത്രമാണ് വേണ്ടതെന്ന് കോൺഗ്രസിനുവേണ്ടി ഹാജരായ മുതിർന്ന അഭീഭാഷകൻ അഭിഷേക് സിങ്‌വി വാദം ഉന്നയിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല കേസ് രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. 2015ലെ വോട്ടർപട്ടിക അടിസ്ഥാനപ്പെടുത്തിയാണ് തദ്ദേശ തെരഞ്ഞെടുപ്പിനായി കരട് വോട്ടർപട്ടിക തയ്യാറക്കിയത്, ഇതിനെതിരെ കോൺഗ്രസ് ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്തുവരികയായിരുന്നു.
 
2015ലെ വോട്ടർപട്ടിക ഉപയോഗിക്കുന്നത് എതിർത്തുനൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിനെ സാമീപിച്ചതോടെയാണ് 2015ലെ വോട്ടർപട്ടിക ഉപയോഗിക്കേണ്ടതില്ല എന്ന് ഹൈക്കോ വിധിച്ചത്. ഈ വിധിയാണ് ഇപ്പോൾ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

റഷ്യൻ ആക്രമണം അതിരുകടന്നു, യുക്രെയ്ൻ ജനതയെ അടിയന്തിരമായി പിന്തുണയ്ക്കണം: ജോ ബൈഡൻ

കേസ് വേണ്ട; ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയത് അക്കാദമിക താല്‍പര്യം കൊണ്ടാണെന്ന് നടി സുപ്രീംകോടതിയില്‍ മൊഴി നല്‍കി

എന്തുകൊണ്ടാണ് വിവാഹിതരായ പുരുഷന്മാര്‍ മറ്റ് സ്ത്രീകളെ ഇഷ്ടപ്പെടുന്നത്? പിന്നില്‍ ഞെട്ടിക്കുന്ന കാരണങ്ങള്‍

ഓട്ടോ കൂലിയായി 50രൂപ കൂടുതല്‍ വാങ്ങി; എംവിഡി ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയത് 5500 രൂപയുടെ പിഴ

അടുത്ത ലേഖനം
Show comments