Webdunia - Bharat's app for daily news and videos

Install App

കേരളത്തില്‍ ഇനി നിയന്ത്രണങ്ങള്‍ ഇങ്ങനെ; സമ്പൂര്‍ണ ലോക്ക്ഡൗണിന് അവസാനം?

Webdunia
ചൊവ്വ, 15 ജൂണ്‍ 2021 (08:41 IST)
കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നാളെയോടെ അവസാനിച്ചേക്കും. മേയ് എട്ടിന് ആരംഭിച്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒരു മാസം പിന്നിട്ട സാഹചര്യത്തിലാണ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുന്നത്. 
 
ജൂണ്‍ 16 ന് ശേഷം സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ രീതികളില്‍ മാറ്റം വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ സൂചന നല്‍കിയിരുന്നു. ലോക്ക്ഡൗണ്‍ രീതിയില്‍ മാറ്റം വരും. രോഗവ്യാപന തീവ്രതയനുസരിച്ച് പ്രാദേശിക നിയന്ത്രണങ്ങളായിരിക്കും ഇനി ഏര്‍പ്പെടുത്തുക. എന്തൊക്കെ തരത്തില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ഇന്ന് അറിയിക്കും. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് തുടരണം. അതിതീവ്ര രോഗവ്യാപനത്തിനു കാരണമായ ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യം കേരളത്തിലുണ്ട്. അതുകൊണ്ട് ഇനിയും ഒരു ലോക്ക്ഡൗണിലേക്ക് സംസ്ഥാനം പോകാതിരിക്കാന്‍ ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. 
 
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനി ഇളവുകളും നിയന്ത്രണങ്ങളുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന. ടി.പി.ആര്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും. കുറവുള്ള പഞ്ചായത്തുകളില്‍ ഇളവ് നല്‍കും. കോര്‍പ്പറേഷനിലും മുനിസിപ്പാലിറ്റിയിലും നിയന്ത്രണം വാര്‍ഡ് അടിസ്ഥാനത്തില്‍ ആയിരിക്കും. പൊതുഗതാഗത സംവിധാനം ഭാഗികമായി ആരംഭിക്കും. നേരത്തെ, കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് പുനഃരാരംഭിച്ചിരുന്നു. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments