മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കുള്ള പാസ് വിതരണം പുനരാരംഭിച്ചു

Webdunia
ശനി, 9 മെയ് 2020 (13:39 IST)
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികള്‍ക്ക് പാസ്‌ നല്‍കുന്നത് പുനരാരംഭിച്ചു.നേരത്തെ തിരക്ക് വർധിച്ചതിനെ തുടർന്ന് ചെക്ക്‌പോസ്റ്റുകളിൽ താത്‌കാലികമായി നിർത്തിവെച്ചിരുന്ന പാസ് വിതരണമാണ് ഇപ്പോൾ ആരംഭിച്ചത്. റെഡ് സോണുകളില്‍നിന്ന് ഒഴികെ വരുന്നവര്‍ക്ക് എല്ലാവര്‍ക്കും പാസ് വിതരണം നടത്താനാണ് തീരുമാനം.
 
അതേസമയം അതിർത്തിയിൽ നിരവധി പേരാണ് കുടുങ്ങികിടക്കുന്നത്.സ്വന്തമായി വാഹനമില്ലാത്തവരും ഗർഭിണികളടക്കം പല പ്രായക്കാരും അതിർത്തിയിൽ കുടുങ്ങികിടക്കുകയാണ്.അതിര്‍ത്തിവരെ ഒരു വാഹനത്തിലും അവിടെ നിന്ന് കേരളത്തില്‍ ബന്ധുക്കളും മറ്റും ഏര്‍പ്പാടാക്കുന്ന വാഹനത്തിലും കയറ്റിവിടുന്ന ക്രമീകരണങ്ങളും നടക്കുന്നുണ്ട്.എന്നാൽ എന്നാല്‍ സ്വന്തമായി വാഹനമില്ലാത്തവരും ടാക്‌സിക്ക് കൊടുക്കാന്‍ പണമില്ലാത്തവരുമാണ് വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments