ലോക്ക്ഡൗൺ; വെള്ളവും ഭക്ഷണവും ഇല്ലാതെ ഗർഭിണിയും ഭർത്താവും നടന്നത് 100 കിലോമീറ്റർ

അനു മുരളി
തിങ്കള്‍, 30 മാര്‍ച്ച് 2020 (16:06 IST)
രാജ്യത്ത് കൊവിഡ് 19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ വെട്ടിലായത് അന്യസംസ്ഥാന തൊഴിലാളികൾ ആണ്. ഇതോടെ സ്വന്തം വീടുകളിലെത്തി പെടാനായി നിരവധി ആളുകളാണ് പാലായനം ചെയ്തത്. ഗതാഗത സൗകര്യമില്ലാത്തതായിരുന്നു ഇവർക്ക് തിരിച്ചടിയായത്.
 
ഇക്കൂട്ടത്തിൽ എട്ട് മാസം ഗർഭിണിയായ സ്ത്രീയും ഭർത്താവും 100 കിലോമീറ്ററോളം കാൽനടയായി നടക്കാൻ നിർബന്ധിതരായി. സഹറാൻപുരിൽ നിന്ന് ബുലന്ദ്ഷറിലേക്കുള്ള യാത്രക്കിടെയാണ് ദമ്പതികൾക്ക് 100 കിലോമീറ്ററോളം നടക്കേണ്ടി വന്നത്. ഭക്ഷണമില്ലാതെയായിരുന്നു ഇവരുടെ യാത്ര.
 
കൈവശമുണ്ടായിരുന്ന കുപ്പിവെള്ളം തീർന്നതോടെ അതിനും വഴിയില്ലാതായി. ഇവരുടെ ദയനീവാസ്ഥകണ്ട് നാട്ടുകാർ ഇടെപടുകയും ഒരു ആംബുലൻസിൽ ഇവരെ സ്വദേശത്തേക്ക് എത്തിക്കാനും സാധിച്ചു. നാട്ടുകാരറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തുകയും ഇവരെ ഗ്രാമത്തിൽ എത്തിക്കാൻ ഏർപ്പാട് ഉണ്ടാക്കുകയും ചെയ്തു. ഫാക്ടറി തൊഴിലാളിയായ വകിൽ ഭാര്യയെയും കൂട്ടി 100 കിലോമീറ്ററാണ് നടന്നതെന്നും പോലീസ് ഉദ്യോഗസ്ഥൻ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് വലത് കൈ മുറിച്ച് മാറ്റിയ കുട്ടിക്ക് സ്പോൺസർഷിപ്പ് പദ്ധതിയിലൂടെ പരിരക്ഷ ഉറപ്പാക്കാന്‍ ഉത്തരവ്

ഇടതുമുന്നണി മൂന്നാം തവണവും ഭരണത്തിലെത്തും: എം വി ഗോവിന്ദൻ

അനുസരിച്ചില്ലെങ്കിൽ വലിയ വില തന്നെ നൽകേണ്ടിവരും, വെനസ്വേലൻ ഇടക്കാല പ്രസിഡൻ്റിന് ട്രംപിന്റെ ഭീഷണി

Kerala Assembly Elections: പി സരിന് സിറ്റിംഗ് സീറ്റ്? ഒറ്റപ്പാലത്തോ ഷൊർണ്ണൂരോ മത്സരിപ്പിക്കാൻ നീക്കം

'പുനർജനി'യിൽ കുരുങ്ങി വി ഡി സതീശൻ; മണപ്പാട്ട് ഫൗണ്ടേഷനെതിരെയും അന്വേഷണത്തിന് ശുപാർശ

അടുത്ത ലേഖനം
Show comments