Webdunia - Bharat's app for daily news and videos

Install App

ന്യൂദല്‍ഹി ലോക്‌സഭാ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തി കേരള ഗവര്‍ണര്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 25 മെയ് 2024 (14:33 IST)
ന്യൂദല്‍ഹി ലോക്‌സഭാ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മ്ദ് ഖാന്‍. ന്യൂദല്‍ഹി ലോക് സഭാ മണ്ഡലത്തിലെ അറുപത്തിയേഴാം നമ്പര്‍ പോളിങ് ബൂത്തിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. വോട്ടുരേഖപ്പെടുത്തി പുറത്തിറങ്ങിയശേഷം ഭാരതം ഉടന്‍ തന്നെ ലോകത്തിലെ ഒരു മഹാശക്തിയായി മാറുമെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
 
വോട്ടെടുപ്പിന്റെ ആറാം ഘട്ടമായ ഇന്ന് 58 സീറ്റുകളിലാണ് മത്സരം നടക്കുന്നത്. മത്സരിക്കുന്നത് 889 പേരാണ്. ആറു സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശിലെ 14 മണ്ഡലങ്ങള്‍, ഹരിയാന-10, ബീഹാര്‍-8, വെസ്റ്റ് ബംഗാള്‍-8, ഒഡീഷ-6, ജാര്‍ഖണ്ഡ്-4, ജമ്മുകശ്മീര്‍-1 എന്നിങ്ങനെയാണ് സംസ്ഥാനം തിരിച്ചുള്ള കണക്ക്. 
 
ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതിമുര്‍മു, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, ഗൗതം ഗംഭീര്‍ എന്നിവര്‍ വോട്ടുചെയ്തു. ഡല്‍ഹിയില്‍ 8.94 ശതമാനം വോട്ടും പശ്ചിമ ബംഗാളില്‍ 16.54 ശതമാനം വോട്ടും രേഖപ്പെടുത്തി. കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്രപ്രദാന്‍, റാവു ഇന്ദര്‍ജിത് സിങ് തുടങ്ങിയവരും കോണ്‍ഗ്രസിന്റെ കനയ്യകുമാറും ജനവിധി തേടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഛത്തീസ്ഗഡില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്

അഞ്ച് വയസ്സുകാരിക്ക് പീഡനം; അതിഥി തൊഴിലാളി അറസ്റ്റില്‍

പുതുക്കിയ മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നറുക്കെടുപ്പിന് നാലു നാള്‍ ബാക്കി: 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 63 ലക്ഷത്തിലേയ്ക്ക്

അടുത്ത ലേഖനം
Show comments