Webdunia - Bharat's app for daily news and videos

Install App

സേനയില്‍ അഴിമതി വച്ചുപൊറുപ്പിക്കില്ല; ജിഷ വധക്കേസ് അന്വേഷണത്തിന് കൂടുതല്‍ പരിഗണന, പൊലീസ് മേധാവിയാകാന്‍ ശ്രമം നടത്തിയിട്ടില്ല- ലോക്നാഥ് ബെഹ്റ

സിബിഐ മാതൃകയിലുള്ള സംഘം പൊലീസില്‍ കൊണ്ടുവരും

Webdunia
ചൊവ്വ, 31 മെയ് 2016 (09:43 IST)
സേനയില്‍ അഴിമതിവച്ചു പൊറുപ്പിക്കില്ലെന്ന് പുതിയ ഡിജിപി ലോക്നാഥ് ബെഹ്റ. സംസ്ഥാന പൊലീസ് മേധാവിയാകാന്‍ താന്‍ യാതൊരു ശ്രമവും നടത്തിയിട്ടില്ല. അപ്രതീക്ഷിതമായിട്ടാണ് ഈ നിയമനം. പുതിയ തസ്‌തിക ലഭിച്ചതില്‍ സന്തോഷമുണ്ട്. പെരുമ്പാവൂരിലെ ജിഷ വധക്കേസ് അന്വേഷണത്തിന് പ്രത്യേക പരിഗണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സിബിഐ മാതൃകയിലുള്ള ഒരു സംഘം പൊലീസില്‍ കൊണ്ടുവരും. സേനയില്‍ താന്‍ കുറെ മാറ്റങ്ങള്‍ കൊണ്ടുവരും. അഴിമതിയില്ലാത്ത സേന എന്നത് അത്യാവശ്യമാണ്. സെന്‍‌കുമാറിനെ മാറ്റിയതിനുള്ള കാരണം എന്തെന്ന് അറിയില്ല. എല്ലാവരും സര്‍ക്കാര്‍ ജീവനക്കാരാണ്. ഗവണ്‍‌മെന്റിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വം കൂടിയാണെന്നും ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.

അതേസമയം, സേനയിലെ അഴിച്ചുപണിയില്‍ സെന്‍‌കുമാറിന് അതൃപ്‌തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡിജിപി സ്ഥാനത്തു നിന്നും മാറ്റിയ സെന്‍‌കുമാറിന് കേരള പൊലീസ് ഹൗസിംഗ്  കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എംഡിയായിട്ടാണ് പുതിയ നിയമനം. എന്നാല്‍, പുതിയ തസ്‌തിക ഉടന്‍ ഏറ്റെടുക്കേണ്ടതില്ല എന്നാണ് സെന്‍‌കുമാറിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ അവധിയില്‍ പോകാനും അദ്ദേഹം പദ്ധതിയിടുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

ഉച്ചയോടെ ഉത്തരവ് ലഭിക്കുമെന്നും അപ്പോള്‍ പ്രതികരിക്കാമെന്നുമാണ് സെന്‍‌കുമാര്‍ വ്യക്തമാക്കുന്നത്. ക്രമസമാധാനത്തിന്റെ ചുമതലുള്ള പൊലീസ് മേധാവിയെ തസ്‌തികയില്‍ നിന്ന് മാറ്റുന്നതിന് വ്യക്തമായ കാരണങ്ങള്‍ നിരത്തേണ്ടതുണ്ട്. തിങ്കളാഴ്‌ച രാത്രി ഏറെ വൈകിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസ് തലപ്പത്തെ അഴിച്ചു പണിയുടെ ഫയലില്‍ ഒപ്പുവച്ചത്. ഈ ഫയലില്‍ എന്താണ് തനിക്കെതിരെ ആരോപിക്കുന്നതെന്നും അറിയാന്‍ സെന്‍‌കുമാര്‍ നീക്കം നടത്തുന്നുണ്ട്.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

മാരകമായ ബാക്ടീരിയ അണുബാധ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ക്കുള്ള ജനപ്രിയ ചുമ മരുന്ന് പിന്‍വലിച്ചു

'ഈ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു' എന്ന അലേര്‍ട്ട് ഇല്ലാതെ ആന്‍ഡ്രോയിഡില്‍ കോളുകള്‍ എങ്ങനെ റെക്കോര്‍ഡ് ചെയ്യാം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 8ന് ആരംഭിക്കും; 14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

അടുത്ത ലേഖനം
Show comments