Webdunia - Bharat's app for daily news and videos

Install App

ഈ ഫോട്ടോയില്‍ കാണുന്ന ആളെ കുറിച്ച് വിവരം ലഭിച്ചാല്‍ പൊലീസിനെ അറിയിക്കുക; സിദ്ധിഖിനെതിരെ ലുക്കൗട്ട് നോട്ടീസ്

അതേസമയം മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ സിദ്ധിഖ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്

രേണുക വേണു
വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (09:15 IST)
Sidhique

യുവനടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നടന്‍ സിദ്ധിഖിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് പൊലീസ് സൂപ്രണ്ടിന്റെ പേരിലാണ് ലുക്കൗട്ട് നോട്ടീസ് മുഖ്യധാരാ പത്രങ്ങളില്‍ അടക്കം വന്നിരിക്കുന്നത്. സിദ്ധിഖിന്റെ ഫോട്ടോ സഹിതമാണ് ലുക്കൗട്ട് നോട്ടീസ്. 
 
മ്യൂസിയം പൊലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍ 1192/2024, U/S 376, 506 IPC എന്നീ കേസുകളിലെ പ്രതിയായ സിദ്ധിഖ് നിലവില്‍ ഒളിവിലാണെന്നും ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ തിരുവനന്തപുരം സിറ്റി കമ്മിഷണര്‍, തിരുവനന്തപുരം റേഞ്ച് ഡിഐജി, തിരുവനന്തപുരം നാര്‍ക്കോട്ടിക് സെല്‍ എസിപി, മ്യൂസിയം പൊലീസ് എന്നിവരില്‍ ആരെയെങ്കിലും വിവരം അറിയിക്കണമെന്ന് ലുക്കൗട്ട് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നു. 



അതേസമയം മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ സിദ്ധിഖ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. താന്‍ 65 വയസ് കഴിഞ്ഞ സീനിയര്‍ സിറ്റിസണ്‍ ആണ്. പേരക്കുട്ടി അടങ്ങുന്ന കുടുംബത്തിന്റെ ഭാഗമാണ്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ തന്നെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി പൊലീസ് മുന്നോട്ടുപോകുകയാണ്. അതിനാല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് സിദ്ധിഖ് സുപ്രീം കോടതിയില്‍ നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഗസ്ത്യാര്‍കൂടം ഓഫ് സീസണ്‍ ട്രക്കിങ് ആരംഭിച്ചു; രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ

തിരുവനന്തപുരം നഗരത്തില്‍ ഞായറാഴ്ച ജലവിതരണം ഭാഗികമായി തടസ്സപ്പെടും

കമ്മ്യൂണിസ്റ്റുകാരാണെന്ന് പറഞ്ഞാൽ രണ്ടടികൂടി സ്റ്റേഷനിൽ നിന്നും കിട്ടുന്ന അവസ്ഥ, എല്ലാത്തിനും ഉത്തരവാദി ശശി

തിരുവോണം ബമ്പര്‍ വില്‍പ്പന 48 ലക്ഷത്തിലേയ്ക്ക്

കെ ഫോണ്‍ മാതൃക പഠിക്കാന്‍ സിക്കിം സംഘം കേരളത്തിലെത്തി

അടുത്ത ലേഖനം
Show comments