Webdunia - Bharat's app for daily news and videos

Install App

ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യും, ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 9 ഒക്‌ടോബര്‍ 2024 (20:54 IST)
നിങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യണം എന്ന് ചിന്തിച്ചിട്ടുണ്ടോ? അത് മറ്റൊരാള്‍ക്ക് ഉപയോഗിക്കാനാകുമോ? നിങ്ങള്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താവാണോ, എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ക്രെഡിറ്റ് കാര്‍ഡ് ആയാലും ഡെബിറ്റ് കാര്‍ഡായാലും നഷ്ടപ്പെട്ടാല്‍ ബന്ധപ്പെട്ട ബാങ്കില്‍ അറിയിക്കേണ്ടതുണ്ട്. ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ അതിന്റെ ബാധ്യത ഉപഭോക്താവിനാണ്. എന്നാല്‍ ഈ ബാധ്യത കണക്കാക്കുന്നത് ആര്‍ബിഐയുടെ റൂള്‍സ് പ്രകാരമാണ്. ആര്‍ബിയുടെ റൂള്‍ പ്രകാരം ഒരാള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടു മൂന്നുദിവസത്തിനുള്ളില്‍ അത് ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ അയാള്‍ക്ക് ബാധകമൊന്നും ഉണ്ടായിരിക്കില്ല. എന്നാല്‍ നാല് മുതല്‍ ഏഴു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കില്‍ സാധാരണക്കാര്‍ഡുകള്‍ക്ക് പരമാവധി 10000 രൂപയും പ്ലാറ്റിനം അല്ലെങ്കില്‍ പ്രീമിയം കൂടിയ കാര്‍ഡുകള്‍ക്ക് പരമാവധി 25,000 രൂപയുമാണ് ബാധ്യത.
 
ഇനി ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തില്ല എങ്കില്‍ അനധികൃതമായി ഉണ്ടാകുന്ന ഇടപാടുകളുടെ എല്ലാം ബാധ്യത ഉടമയ്ക്ക് മാത്രമായിരിക്കും. കാര്‍ഡ് നഷ്ടപ്പെട്ടാല്‍ കഴിവതും എത്രയും വേഗം ബാങ്കുകളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. കണക്കുകള്‍ ഓരോ ബാങ്കിന്റെയും നയങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വര്‍ക്കലയില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം; 23 കാരന്‍ അറസ്റ്റില്‍

മുംബൈയില്‍ കെട്ടിടത്തില്‍ വന്‍ തീപിടുത്തം; മൂന്ന് മരണം

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

അടുത്ത ലേഖനം
Show comments