Webdunia - Bharat's app for daily news and videos

Install App

ലുലു മാളില്‍ ഫെബ്രുവരി 17 മുതല്‍ 20 വരെ 'ലുലു ഫ്ളവര്‍ ഫെസ്റ്റ് 2022'

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 16 ഫെബ്രുവരി 2022 (20:32 IST)
തിരുവനന്തപുരം: ലുലു മാളില്‍ പുഷ്പമേളയ്ക്ക് നാളെ തുടക്കമാകും. 'ലുലു ഫ്ളവര്‍ ഫെസ്റ്റ് 2022'എന്ന പേരില്‍ സംഘടിപ്പിയ്ക്കുന്ന മേളയില്‍ 
ആയിരത്തിലധികം വൈവിധ്യം നിറഞ്ഞ പുഷ്പ-ഫല-സസ്യങ്ങളാണ് പ്രദര്‍ശനത്തിനും വില്‍പനയ്ക്കുമായി അണിനിരക്കുന്നത്. ഇന്‍ഡോര്‍, ഔട്ട്ഡോര്‍ ഗാര്‍ഡനിംഗ് താല്‍പര്യമുള്ളവര്‍ക്ക് ഇതിന് ആവശ്യമായ സസ്യങ്ങളുടെ അടക്കം സമഗ്ര ശേഖരം, അത്യപൂര്‍വ്വ ഇനം ഫലവൃക്ഷങ്ങള്‍, പുഷ്പങ്ങള്‍ ഇവയൊക്കെ  മേളയെ ആകര്‍ഷകമാക്കുന്നു. 
 
വീടുകളില്‍ ഉള്‍പ്പെടെ പൂന്തോട്ടം ക്രമീകരിക്കാനുള്ള നൂതന ഉപകരണങ്ങള്‍, സസ്യങ്ങള്‍ക്ക് ആവശ്യമായ പ്രത്യേക വളങ്ങള്‍ എന്നിവയെല്ലാം നേരില്‍ കണ്ട് മനസ്സിലാക്കാനും ആവശ്യക്കാര്‍ക്ക് വാങ്ങാനും മേള അവസരമൊരുക്കുന്നു. നാല് ദിവസം നീളുന്ന പുഷ്പമേള ഞായറാഴ്ച സമാപിയ്ക്കും. ലുലു മാളിന്റെ ഗ്രൗണ്ട് ഫ്ളോറിലാണ് മേള നടക്കുന്നത്. മേളയോടനുബന്ധിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ സംഗീത വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബിജെപി അലവലാതി പാര്‍ട്ടിയായി മാറി; പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍

പതിനെട്ടാംപടിയില്‍ തിരിഞ്ഞുനിന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ട്; റിപ്പോര്‍ട്ടര്‍ തേടി എഡിജിപി

അടുത്ത ലേഖനം
Show comments