Webdunia - Bharat's app for daily news and videos

Install App

അന്ന് കരുണാകരനെ രാജിവെപ്പിച്ചതിൽ കുറ്റബോധമുണ്ട്: ചാരക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി എം എം ഹസൻ

ചാരക്കേസിൽ ഹസന്റെ വെളിപ്പെടുത്തൽ

Webdunia
ശനി, 23 ഡിസം‌ബര്‍ 2017 (12:45 IST)
ഏറെ വിവാദമായ ചാരക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്പ്പിച്ചതിൽ കുറ്റബോധമുണ്ടെന്ന് കെപിസിസി പ്രസിഡന്‍റ് എംഎം ഹസന്‍. കരുണാകരന്റെ രാജിക്കാര്യത്തിൽ എ കെ ആന്റണിക്ക് എതിർപ്പായിരുന്നുവെന്നും ഹസൻ വ്യക്തമാക്കുന്നു.  
 
കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കിയാൽ അത് കോൺഗ്രസിന്റെ തകർച്ചയിലേക്ക് വഴിവെയ്ക്കുമെന്ന ആന്റണിയുടെ മുന്നറിയിപ്പിനെ വകവെയ്ക്കാതെ രാജി നടപടിയിൽ മുഖ്യപങ്ക് വഹിച്ചതിൽ കുറ്റബോധം ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹസൻ.
 
ആത്മകഥ എഴുതുന്ന സമയത്ത് ഇക്കാര്യങ്ങള്‍ എഴുതണമെന്നാണ് കരുതിയിരുന്നത്. കരുണാകരന്‍ അനുസ്മരണം നടക്കുമ്പോള്‍ ഇക്കാര്യം പറയാതെ പോകാന്‍ സാധിക്കില്ലെന്നും ഹസ്സന്‍ പറഞ്ഞു.
കെ കരുണാകരന്‍റെ ഏഴാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട്ട് സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ചാരക്കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ 1995ല്‍ രാജിവെച്ചിരുന്നു. അന്ന് കരുണാകരന്റെ രാജിക്കായി പാര്‍ട്ടിക്കുള്ളില്‍ കലാപമുയര്‍ത്തിയതും ഏറ്റവും അധികം സമ്മര്‍ദ്ദം ചെലുത്തിയതും ഉമ്മന്‍ ചാണ്ടിയും ഹസനും ആയിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ചിങ്ങോലി ജയറാം കൊലക്കേസ് : രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം

സുരക്ഷിത ഭക്ഷണം. ഉറപ്പുവരുത്തൽ : 65432 പരിശോധനകൾ നടത്തി

മോശം കാലാവസ്ഥ; കേരള തീരത്ത് മത്സ്യബന്ധനത്തിനു പോകരുത്

മണ്ണെണ്ണ മോഷ്ടിച്ച ശേഷം വെള്ളം ചേര്‍ത്ത് തട്ടിപ്പ് നടത്തിയ സപ്ലൈകോ ജൂനിയര്‍ അസിസ്റ്റന്റിന് സസ്പെന്‍ഷന്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

അടുത്ത ലേഖനം
Show comments