Webdunia - Bharat's app for daily news and videos

Install App

പടിയിറക്കം സംതൃപ്തിയോടെ, സജീവമായി പാർട്ടിയുടെ മുൻ‌നിരയിൽ ഉണ്ടാകും: എം എം ഹസൻ

Webdunia
വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (17:13 IST)
എഐസിസി ഏല്‍പ്പിച്ച ഉത്തരവാദിത്തം കെ പി സി സി പ്രസിഡന്റ് എന്ന നിലയിൽ ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കാന്‍ കഴിഞ്ഞെന്ന ആത്മസംതൃപ്തിയോടെ പടിയിറങ്ങുന്നുവെന്ന് എം എം ഹസൻ. പുതിയ കെപിസിസി പ്രസിഡന്റിനേയും ഭാരവാഹികളെയും അഭിനന്ദിക്കുന്നുവെന്നും ഹസൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
 
പാര്‍ട്ടിയില്‍ സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ സാധിച്ചു. ജനമോചനയാത്ര, കുടുംബസംഗമങ്ങള്‍  എന്നിവ നടത്തി പാര്‍ട്ടിയെ ബൂത്തുതലം മുതല്‍ ശക്തമാക്കി. ഓഖി, മഹാപ്രളയം തുടങ്ങിയ ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ പാര്‍ട്ടി തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടത്താന്‍ സാധിച്ചു. 
 
പ്രളയബാധിതര്‍ക്ക് കെപിസിസി പ്രഖ്യപിച്ച 1000 ഭവനനിര്‍മ്മാണ പദ്ധതിയിലേക്ക് ജില്ലായോഗങ്ങള്‍ നടത്തി ഫണ്ട് സമാഹരിച്ച് വരുന്നു. പാര്‍ട്ടിയെ ഊര്‍ജ്ജസ്വലമായി നയിക്കാന്‍ കഴിവുള്ള നേതാക്കളെയാണ് എ.ഐ.സി.സി പ്രഖ്യാപിച്ചത്. ഇനിയും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായി സജീവമായി തന്നെ മുന്‍നിരയില്‍ ഉണ്ടാകുമെന്നും എം.എം.ഹസന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

Zakir Hussain: സാക്കിര്‍ ഹുസൈന്‍ ഇനി ഓര്‍മ

ബിജെപി സംസ്ഥാന അധ്യക്ഷ പദവി, എം ടി രമേശിന് സാധ്യത, ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയില്‍

ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ്: നടപ്പിലാക്കുക 2034ൽ ആദ്യം തിരെഞ്ഞെടുപ്പ് കേന്ദ്രഭരണ പ്രദേശങ്ങളിൽ

ഉത്തരേന്ത്യയിൽ അതിശൈത്യം, ഡൽഹിയിൽ താപനില വീണ്ടും 5 ഡിഗ്രിയ്ക്ക് താഴെ

ശബരിമല : അയ്യപ്പന്മാർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ

അടുത്ത ലേഖനം
Show comments